ഹൂസ്റ്റൺ: ഹൂസ്റ്റണിലെ റാന്നി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന പുതുവത്സര സംഗമത്തോടനുബന്ധിച്ച് 2018-19 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. സമ്മേളനത്തിൽ പ്രസിഡന്റ് ജോയ് മണ്ണിൽ അധ്യക്ഷതവഹിച്ചു. റാന്നി എംഎൽഎ യു. രാജു എബ്രഹാമാണ് അസേസിയേഷൻ രക്ഷാധികാരി.

പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർ: ജോയ് മണ്ണിൽ, ബാബു കൂടത്തിനാലിൽ (ഉപരക്ഷാധികാരിമാർ), തോമസ് മാത്യു (പ്രസിഡന്റ് ) മാത്യൂസ് ചാണ്ടപ്പിള്ള, ബിജു സക്കറിയ കളരിക്കമുറിയിൽ, ഷിജു തച്ചനാലിൽ (വൈസ് പ്രസിഡന്റുമാർ) ജിൻസ് മാത്യു കിഴക്കേതിൽ (ജനറൽ സെക്രട്ടറി) ബിനു സക്കറിയ കളരിക്കമുറിയിൽ, റീന സജി (ജോയിന്റ് സെക്രട്ടറിമാർ), റോയ് തീയാടിക്കൽ (ട്രഷറർ) മെവിൻ പാണ്ടിയത്, ടോം തേലപ്പുറത്തു,മെറിൽ സക്കറിയ (പ്രോഗ്രാം ആന്റ് യൂത്ത് കോർഡിനേറ്റർസ്) എന്നിവരാണ് ഔദ്യോഗിക ഭാരവാഹികൾ.

എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ; ആശാ റോയ്, എലിയാസ് ചാലുപറമ്പിൽ, ഷീജ ജോസ്, ജിജി ബാലു, ജേക്കബ് ചെറിയാൻ, ജോൺസൻ വർഗീസ്, മീര സക്കറിയ, പ്രമോദ് തേനാലിൽ, ജോൺ.സി. ശമുവേൽ , രാജു ചരിവുപറമ്പിൽ, രാജു.കെ. നൈനാൻ, റജി ചിറയിൽ, സജി ഇലഞ്ഞിക്കൽ, ഷൈബു മഠത്തിപ്പറമ്പിൽ, വിനോദ് ചെറിയാൻ. ജനറൽ സെക്രട്ടറി ജിൻസ് മാത്യു കിഴക്കേതിൽ ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.