ഹൂസ്റ്റണ്‍: ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ശ്രീ ധര്‍മ്മശാസ്താവിന്റെ തിരുനടയില്‍ ഡിസംബര്‍ 24 ഞായറാഴ്ച രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെ അഷ്ടാഭിഷേകം, കലശപൂജ, കളഭം ചാര്‍ത്ത് ശ്രീധര്‍മ്മശാസ്താവിന്റെ പ്രസാദം എന്നിവ ആചാരാനുഷ്ടാനങ്ങളോട പൂര്‍വാധികം ഭക്തിസാന്ദ്രമായി നടത്തുന്നതാണ്. jho-b.കെട്ടുനിറക്കല്‍, നെയ്യഭിഷേകം, പടിപൂജ, ശരണം വിളിയും താളമേളങ്ങളോടും കൂടിയ മണ്ഡല മഹോല്‍സവം ധന്യമാക്കുവാന്‍ വിശ്വാസികളെ ഭാരവാഹികള്‍ സ്വാഗതം ചെയ്തു. നെയ്യഭിഷേകം, പടിപൂജ എന്നീ പൂജകളും ഇനിയുള്ള മണ്ഡല ഭജനയും ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപെടുക: ഷണ്‍മുഖന്‍ വല്ലുളിശ്ശേരി (പ്രസിഡന്റ്), ബിജു പിള്ള (വൈസ് പ്രസിഡന്റ് , ഫോണ്‍ 713 729 8994)