ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന പുതുവത്സര സംഗമത്തോടനുബന്ധിച്ചു 2018 – 19 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സ്റ്റാഫോര്‍ഡിലുള്ള ദേശി റെസ്റ്റോറന്റില്‍ നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് ജോയ് മണ്ണില്‍ അധ്യക്ഷതവഹിച്ചു. റാന്നി എം. എല്‍.എ രാജു എബ്രഹാമാണ് അസോസിയേഷന്‍ രക്ഷാധികാരി. പുതിയ ഭാരവാഹികളായി ജോയ് മണ്ണില്‍, ബാബു കൂടത്തിനാലില്‍ (ഉപരക്ഷാധികാരിമാര്‍), തോമസ് മാത്യു (ജീമോന്‍ റാന്നി , പ്രസിഡന്റ് ) മാത്യൂസ് ചാണ്ടപ്പിള്ള, ബിജു സക്കറിയ കളരിക്കമുറിയില്‍, ഷിജു തച്ചനാലില്‍ (വൈസ് പ്രസിഡന്റുമാര്‍, ജിന്‍സ് മാത്യു കിഴക്കേതില്‍ (ജനറല്‍ സെക്രട്ടറി), ബിനു സക്കറിയ കളരിക്കമുറിയില്‍, റീന സജി (ജോയിന്റ് സെക്രട്ടറിമാര്‍), റോയ് തീയാടിക്കല്‍ (ട്രഷറര്‍) ,മെവിന്‍ പാണ്ടിയത്, ടോം തേലപ്പുറത്തു,മെറില്‍ സക്കറിയ (പ്രോഗ്രാം & യൂത്ത് കോ ഓര്‍ഡിനേറ്റര്‍സ്) , എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍: ആശാ റോയ്, എലിയാസ് ചാലുപറമ്പില്‍, ഷീജ ജോസ്, ജിജി ബാലു, ജേക്കബ് ചെറിയാന്‍, ജോണ്‍സന്‍ വര്‍ഗീസ്, മീര സക്കറിയ, പ്രമോദ് തേനാലില്‍, ജോണ്‍.സി. ശമുവേല്‍ , രാജു ചരിവുപറമ്പില്‍, രാജു.കെ. നൈനാന്‍, റജി ചിറയില്‍, സജി ഇലഞ്ഞിക്കല്‍, ഷൈബു മഠത്തിപ്പറമ്പില്‍, വിനോദ് ചെറിയാന്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ സജീവമാകുന്നതോടൊപ്പം തന്നെ റാന്നിയിലെ വികസന ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തു പ്രവര്‍ത്തിക്കുമെന്ന് പുതിയ പ്രസിഡന്റ് ജീമോന്‍ റാന്നി പറഞ്ഞു. ജനറല്‍ സെക്രട്ടറി ജിന്‍സ് മാത്യു കിഴക്കേതില്‍ നന്ദിപറഞ്ഞു