ഹൂസ്റ്റണ്‍: കമ്യൂണിറ്റി അസോസിയേയേഷന്‍ ഫോര്‍ ബപ്ലിക് സര്‍വീസിന്റെ (സി.എ.പി.എസ്) ആഭിമുഖ്യത്തില്‍ സ്റ്റാഫോര്‍ഡില്‍ സൗജന്യ മെഡിക്കല്‍ ചെക്കപ്പും , ഇ.കെ.ജി, എക്കോകാര്‍ഡിയോഗ്രം ടെസ്റ്റുകളും സംഘടിപ്പിക്കുന്നു. ഏപ്രില്‍ 29 ശനിയാഴ്ച രാവിലെ 9.30 മുതല്‍ 12.30 വരെയാണ് വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘം പരിശോധന നടത്തുന്നത്. ന്യൂ ഇന്ത്യാ ഗ്രോസേഴ്‌സിന് സമീപമുള്ള റിലയബിള്‍ റിയല്‍റ്റേഴ്‌സ് ഓഫീസ് കെട്ടിടത്തിലാണ് ക്യാമ്പ്. (445 FM 1029, Suite 100 A, Stafford, TX, 77477).
ഡോ. മനു ചാക്കോ കോ ഓര്‍ഡിനേറ്ററായുള്ള മെഡിക്കല്‍ ടീമില്‍ ഫാമിലി പ്രക്ടീസ്, എന്‍ന്‍ഡോക്രൈനോളജി, ഇന്റേണല്‍ മെഡിസിന്‍, നെഫ്രോളജി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ദ്ധരുണ്ടാവും. ബ്ലഡ് പ്രഷര്‍, ഡയബെറ്റീസ്, കൊളസ്‌ട്രോള്‍ പരിശോധനകള്‍ക്ക് പുറമെ ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന സെമിനാറും ക്രമീകരികക്കുന്നുണ്ട്.
പരിശോധനകള്‍ക്ക് ശേഷം മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കുമെന്നതും, ഹൂസ്റ്റണിലെ ഐ.ഡി.സി ക്ലിനിക്കിലേയ്ക്ക് സൗജന്യ തുടര്‍ ചികില്‍സയ്ക്ക് റഫര്‍ ചെയ്യുമെന്നുള്ളതും മെഡിക്കല്‍ ക്യാമ്പിന്റെ പ്രത്യേകതയാണ്.