ഹൂസ്റ്റണ്‍: സൗത്ത് ടെക്‌സസ് കേന്ദ്രമാക്കി ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു പറ്റം സംരംഭകരുടെ കൂട്ടായ്മയായ സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന് പുതിയ സാരഥികള്‍ അധികാരത്തില്‍. സണ്ണി കാരിക്കല്‍ – പ്രസിഡന്റ്, ജോണ്‍ ഡബ്‌ളിയു വര്‍ഗീസ് – സെക്രട്ടറി, ജോര്‍ജ് കാക്കനാട്ട് – എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ജിജു കുളങ്ങര- പി.ആര്‍.ഒ., ജിജി ഓലിക്കല്‍ – ഫൈനാന്‍സ് ഡയറക്ടര്‍, ജോര്‍ജ് കോളാച്ചേരില്‍ – ഇവന്റ് ഡയറക്ടര്‍, ഫിലിപ്പ് കൊച്ചുമ്മന്‍ – ബോര്‍ഡ് സെലക്ഷന്‍ കമ്മിറ്റി, ബേബി മണക്കുന്നേല്‍ഇന്റര്‍ നാഷണല്‍ റിലേഷന്‍സ്, രമേശ് അത്തിയോടി – കമ്മ്യൂണിറ്റി റിലേഷന്‍സ്, സക്കറിയ കോശി – മെമ്പര്‍ ഷിപ്പ് റിലേഷന്‍സ്, ജോര്‍ജ് ഈപ്പന്‍ – അസിസ്റ്റന്റ് സെക്രട്ടറി, സാജു കുര്യാക്കോസ് – അസിസ്റ്റന്റ് ഫിനാന്‍സ് ഡയറക്ടര്‍ എന്നിവരാണ് പുതിയ സാരഥികള്‍.
ബിസിനസ് രംഗത്തും സാമൂഹിക – സാംസ്‌കാരിക മേഖലയിലും സജീവമായി പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സ്, നിലവിലുളള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും കൂടുതലായ സാന്നിധ്യമറിയിക്കുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു.