ചിക്കാഗോ മലയാളീ അസോസിയേഷന്‍ 25 വര്‍ഷം സേവനം ചെയ്ത നഴ്‌സ് മാരെ ആദരിക്കുന്നു. സംഘടനയുടെ വനിതാ വിഭാഗമായ വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ 2018 മാര്‍ച്ച് 10 നു മോര്‍ട്ടന്‍ ഗ്രോവിലുള്ള സെയിന്റ് മേരീസ് ക്‌നാനായ കാത്തോലിക്ക ദേവാലയത്തിന്റെ പാരിഷ് ഹാളില്‍ വെച്ച് നടത്തപെടുന്ന അന്താരാഷ്ട്രീയ വനിതാ ദിനത്തോടനുബന്ധിച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ലോകത്തു എവിടെ എങ്കിലും 25 വര്ഷം നഴ്‌സ് ആയി സേവനം അനുഷ്ടിച്ചവരും, ചിക്കാഗോ മലയാളീ അസോസിയേഷന്‍ അംഗങ്ങളുമായ നഴ്‌സ് മാരെയാണ് അസോസിയേഷന്‍ ആദരിക്കുന്നത്. 25 വര്ഷം സേവനം പൂര്‍ത്തിയാക്കിയ ചിക്കാഗോ മലയാളീ അസോസിയേഷന്‍ അംഗങ്ങളായ എല്ലാ നഴ്‌സ്മാരും ഈ പരിപാടിക്കു നേതൃത്വം കൊടുക്കുന്ന വനിതാ ഫോറം കണ്‍വീനര്‍മാരായ ചിന്നമ്മ സാബു ( 224 475 2866), ടീന സിബു കുളങ്ങര (224 452 3592), ലിജി ഷാബു മാത്യു (630 730 6221) എന്നിവരുടെ പക്കല്‍ 2018 മാര്‍ച്ച് മാസം 1 നു മുന്‍പായി പേര് നല്‍കണമെന്ന് മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജന്‍ അബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും ട്രെഷറര്‍ ഫിലിപ്പ് പുത്തെന്‍പുരയും അഭ്യര്‍ത്ഥിച്ചു.