ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ (സി.എം.എ) ആഭിമുഖ്യത്തില്‍ നടത്തിയ ചീട്ടുകളി മത്സരത്തില്‍ (28) ജോയ് നെല്ലാമറ്റം, തോമസ് കടിയമ്പള്ളി, ടോമി നെല്ലാമറ്റം ടീം ജേതാക്കളായി. ഇമ്മാനുവല്‍ ആന്‍ഡ് ഇമ്മ അലക്‌സാണ്ടര്‍ കുന്നുംപുറത്ത് എവര്‍റോളിംഗ് ട്രോഫിയും 1001 ഡോളര്‍ ്യാഷ് അവാര്‍ഡുമാണ് ഇവര്‍ക്ക് സമ്മാനമായി ലഭിച്ചത്. ഫിലിപ്പ് പുത്തന്‍പുരയില്‍, കുരിയന്‍ കാരാപ്പള്ളി, കെ.വി. വര്‍ഗീസ് എന്നിവരുടെ ടീം ആണ് രണ്ടാം സ്ഥാനത്തു എത്തിയത്. ഇവര്‍ക്ക് കെ.കെ. ചാണ്ടി കൂവക്കാട്ടില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും 501 ഡോളര്‍ കാഷ് അവാര്‍ഡും ലഭിച്ചു.
വാശിയേറിയ റമ്മി കളിയില്‍ ജിബി കൊല്ലപ്പള്ളില്‍ ഒന്നാം സ്ഥാനം നേടി 1001 ഡോളര്‍ കാഷ് അവാര്‍ഡിന് അര്‍ഹനായി. രണ്ടാം സ്ഥാനം നേടിയ മാത്യു തട്ടാമറ്റം 501 ഡോളര്‍ കാഷ് പ്രൈസിന് അര്‍ഹനായി. വിജയികള്‍ക്ക് പ്രസിഡന്റ് രഞ്ജന്‍ അബ്രഹാമും സ്‌പോണ്‍സര്‍മാരും ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, കമ്മിറ്റി അംഗങ്ങളായ ഷിബു മുളയാനികുന്നേല്‍, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, മത്തിയാസ് പുല്ലാപ്പള്ളില്‍, സീനിയര്‍ അംഗങ്ങളായ കുരിയന്‍ കാരാപ്പള്ളി, എം.വി. ചാക്കോ തുടങ്ങിയവര്‍ ചേര്‍ന്ന് നിലവിളക്കു കൊളുത്തിയതോടെയാണ് മത്സരങ്ങള്‍ ആരംഭിച്ചത്. പരിപാടികള്‍ക്ക് ജിമ്മി കണിയാലി, ജിതേഷ് ചുങ്കത്ത്, ഷാബു മാത്യു, ടോമി മാത്യു അംബേനാട്ട്, അച്ചന്‍കുഞ്ഞു മാത്യു, സണ്ണി മൂക്കെട്ട്, സ്റ്റാന്‍ലി കളരിക്കമുറി, ജോഷി വള്ളിക്കളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എല്ലാ വര്‍ഷവും ഷിക്കാഗോ മലയാളി അസോസിയേഷന്‍ ചീട്ടുകളി മത്സരം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം അറിയിച്ചു.