ഫിലഡല്‍ഫിയ: റാന്നി കരിങ്കുറ്റിയില്‍ പരേതനായ കെ.ജി. ഫിലിപ്പിന്റെയും അന്നമ്മ ഫിലിപ്പിന്റെയും മകന്‍ മാത്യു ഫിലിപ്പ് (സജി കരിംകുറ്റി 57) ജനുവരി 27നു ടെമ്പിള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നിര്യാതനായി. ബിസിനസ് ഉടമയായിരുന്നു. മലയാളി സമൂഹത്തിലെ നിറസാന്നിധ്യവും. സാമൂഹിക സാംസ്കാരിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചു.

ഭാര്യ ലൈല മാത്യു കോട്ടയം വാകത്താനം മുക്കുടിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ആന്‍ മാത്യു, ഷാനന്‍ മാത്യു.

സഹോദരങ്ങള്‍: രാജു (ഒനിയോന്റ, ന്യു യോര്‍ക്ക്), ലിസി (പുത്തങ്കാവ് റാന്നി), വത്സ (ഹൂസ്റ്റന്‍), രമണി (വയലത്തല, റാന്നി).

പൊതു ദര്‍ശനം: ഫെബ്രുവരി 2 വെള്ളി വൈകിട്ട് 6 മുതല്‍ 9 വരെ:

സംസ്കാര ശൂശ്രൂഷ ഫെബ്രുവരി 3 രാവിലെ 9 മണിക്ക് ഫിലഡല്‍ഫിയ ക്രിസ്‌റ്റോസ് മാര്‍ത്തോമ്മാ പള്ളിയില്‍ ആരംഭിക്കും. തുടര്‍ന്ന് ഫോറസ്റ്റ് ഹില്‍ സെമിത്തെരിയില്‍ സംസ്കാരം.