ഫിലഡല്‍ഫിയ:  സജി കരിങ്കുറ്റി (മാത്യൂ ഫിലിപ്പ്-56) നിര്യാതനായി. റാന്നി കരിങ്കുറ്റിയില്‍ പരേതനായ കെ. ജി. ഫിലിപ്പിന്‍റെയും അന്നമ്മ ഫിലിപ്പിന്‍റെയും മകനാണ്. ഭാര്യ ലൈലാ മാത്യൂ കോട്ടയം വാകത്താനം മുക്കുടിക്കല്‍ കുടുംബാംഗമാണ്. മക്കള്‍ ആന്‍ മാത്യൂവും ഷാന്‍ മാത്യൂവും. സഹോദരങ്ങള്‍ രാജു (ഒനിയോന്‍റ, ന്യൂയോര്‍ക്), ലിസ്സി (പുത്തങ്കാവ്, റാന്നി), വത്സ (ഹ്യൂസ്റ്റണ്‍), രമണി (വയലത്തല, റാന്നി).

പൊതു ദര്‍ശനം: ഫെബ്രുവരി രണ്ടിന് ന് വൈകിട്ട് 6 മുതല്‍ 9 വരെ, സംസ്കാര ശുശ്രൂഷ മൂന്നിന് രാവിലെ 9 മണിക്ക് ഫിലഡല്‍ഫിയ ക്രിസ്റ്റോസ് മാര്‍ത്തോമാ പള്ളിയില്‍. തുടര്‍ന്ന് ഫോറസ്റ്റ് ഹില്‍ സെമിത്തേരിയില്‍ സംസ്കാരം. നാനാ തുറകളിലുള്ള സാമൂഹിക പ്രവര്‍ത്തന പങ്കാളിത്തം കൊണ്ട് ജനപ്രിയനായ സജി കരിംകുറ്റിയുടെ അകാല വിയോഗത്തില്‍ ഫിലഡല്‍ഫിയ മലയാളി സമൂഹം അനുശോചനം രേഖപ്പെടുത്തി.

ട്രൈസ്റ്റേറ്റ് കേരളാ ഫോറം, ഫൊക്കാനാ, പമ്പ, ഫ്രണ്ട്സ് ഓഫ് റാന്നി, പിയാനോ, ഐഎന്‍ഒസി, പ്രസ് ക്ലബ്, മാപ്, കല, എക്യൂമെനിക്കല്‍ ഫെല്ലോഷിപ്, എന്‍ എസ്എസ്, എസ്എന്‍ഡിപി, വലതു പക്ഷം, ഇടതു പക്ഷം, റിപ്പബ്ലിക്കന്‍, ഡമോക്രാറ്റ് തുടങ്ങി നിരവധി പ്രസ്ഥാനങ്ങള്‍ക്ക് സജി കരിംകുറ്റി സഹായവും സഹകരവും നല്‍കിയിരുന്നു. ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്ന നിര നീളുകയാണ്.