റിച്ചർഡ്സൺ: റിച്ചർഡ്സൺ സിറ്റിയുടെ സമീപത്തുള്ള അലൻസിറ്റിയിലെ ശ്മശാനത്തിൽ ഷെറിൻ മാത്യുവിന്റെ ഭൗതീകാവശിഷ്ടം രഹസ്യമായി അടക്കം ചെയ്തിട്ടും, കുരുന്നിന് സ്ഥിര സ്മാരകം ഉയർത്തണമെന്ന ലക്ഷ്യത്തോടെ റിച്ചർഡ്സൺ കമ്മ്യൂണി. റിച്ചർഡ്സണിലെ നിവാസികൾ മുൻ കൈയെടുത്ത് ഫ്യൂണറൽ ഹോമായ റസ്റ്റ്ലാന്റിൽ പ്രത്യേകം തയ്യാറാക്കിയ മെമ്മോറിയൽ പാർക്കിന്റെ ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും 30 ന് നടത്തപ്പെടും.

മെമ്മോറിയൽ പാർക്കിൽ ഷെറിന്റെ പേര് ആലേഖനം ചെയ്ത ബഞ്ചിന്റെ റിബൺ കട്ടിങ്ങ് സെറിമണിയും തദവസരത്തിൽ നടക്കുമെന്ന് ഫ്യൂണറൽ ഹോം അസി. ഡയറക്ടർ അറിയിച്ചു.