ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, സ്വര്‍ഗ്ഗത്തിന്റേയും, ഭൂമിയുടേയും അധിപനും, രാജാധിരാജനുമായ ക്രിസ്തുരാജന്റെ തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു. നവംബര്‍ 26 ഞായറാഴ്ച രാവിലെ 9.45 ന് വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെകാര്‍മ്മികത്വത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്. തിരുകര്‍മ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തില്‍, ബഹുമാനപ്പെട്ട മുത്തോലത്തച്ചന്‍ ഈശോ രാജാവും, പ്രവാചകനും, പുരോഹിതനായുമുള്ള തന്റെ ദൌത്യനിര്‍വഹണത്തേപ്പറ്റി പഴയനിയമവും പഴയനിയമവും ഉദ്ധരിച്ച് വിശദീകരിക്കുകയും, തിരുന്നാളിന്റെ എല്ലാ ആശംസകള്‍ നേരുകയും ചെയ്തു. വചന സന്ദേശം, നേര്‍ച്ചകാഴ്ച വിതരണം, എന്നീ ആത്മീയ ശുശ്രൂഷകള്‍ തിരുന്നാള്‍ ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കി. ബഹുമാനപ്പെട്ട വികാരി ഫാദര്‍ എബ്രാഹം മുത്തോലത്ത് ഈ തിരുന്നാള്‍ ഭംഗിയായി നടത്തുന്നതിന് നേത്യുത്വം നല്‍കിയ കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, മാത്യു ഇടിയാലില്‍, സഖറിയ ചേലക്കല്‍, മാത്യു ചെമ്മലക്കുഴി, എന്നിവരെ അഭിനന്ദിക്കുകയുണ്ടായി.