ഷിക്കാഗോ: എക്യുമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ഇദം പ്രഥമമായി നടത്തപ്പെട്ട ഫെലോഷിപ്പ് നൈറ്റ് ആഘോഷങ്ങള്‍ ശ്രദ്ധേയമായി. സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ മാര്‍ത്തോമ്മാ, സി.എസ്.ഐ, യാക്കോബായ, ഓര്‍ത്തഡോക്‌സ്, കാത്തോലിക്കാ വിഭാഗങ്ങളില്‍പ്പെട്ട 15 ദേവാലയങ്ങളിലെ വൈദികരും, 2017-2018 ലെ കൗണ്‍സില്‍ മെമ്പേഴ്‌സും കുടുംബാംഗങ്ങളും അഭ്യുദയകാംഷികളും ചേര്‍ന്നാണ് ഫെലോഷിപ്പ് നൈറ്റ് ആഘോഷിച്ചത്.
ഫാ. ബോബന്‍ വട്ടംപുറത്തിന്റെ പ്രാര്‍ത്ഥനയോടെ പൊതുസമ്മേളനം ആരംഭിച്ചു. എക്യുമെനിക്കല്‍ കൗണ്‍സില്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ് സ്വാഗതം ആശംസിച്ചു. എക്യുമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ. എബ്രഹാം സ്‌കറിയ അദ്ധ്യക്ഷ പ്രസംഗം നടത്തുകയും, ഭദ്രദീപം തെളിയിച്ച് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. തുടര്‍ന്ന് എക്യുമെനിക്കല്‍ കൗണ്‍സില്‍ അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച സംഗീതമേള, കവിതകള്‍, നൃത്തം, ചിരിയരങ്ങ് തുടങ്ങിയ കലാപരിപാടികള്‍ ശ്രദ്ധേയമായി.
ജോണ്‍സണ്‍ കണ്ണൂക്കാടനും റ്റീന തോമസും എം.സി മാരായിരുന്നു. ഫെലോഷിപ്പ് നൈറ്റ് ജനറല്‍ കണ്‍വീനര്‍ ആന്റോ കവലയ്ക്കല്‍ നന്ദി പറഞ്ഞു. റവ. ഡോ. കെ. സോളമന്‍ സമാപന പ്രാര്‍ത്ഥനയും റവ. എബ്രഹാം സ്‌കറിയ ആശിര്‍വാദ പ്രാര്‍ത്ഥനയും നടത്തി. സ്‌നേഹ വിരുന്നോടെ ഫെലോഷിപ്പ് നൈറ്റ് സമാപിച്ചു.
പ്രോഗ്രാമിന്റെ വിജയകരമായ നടത്തിപ്പിന് റവ. ഡോ. മാത്യു പി. ഇടിക്കുള (ചെയര്‍മാന്‍), ആന്റോ കവലയ്ക്കല്‍ (കണ്‍വീനര്‍), റവ. ഷിബു റജിനോള്‍ഡ്, റവ. ജോണ്‍ മത്തായി, ബഞ്ചമിന്‍ തോമസ്, മാത്യു മാപ്ലേട്ട്, പ്രേംജിത്ത് വില്യം, ജെയ്‌സ് പുത്തന്‍പുര, രഞ്ജന്‍ എബ്രഹാം, പ്രവീണ്‍ തോമസ്, ജോര്‍ജ് പണിക്കര്‍, മാത്യു കരോട്ട്, ആഗ്നസ് മാത്യു, സുനീന ചാക്കോ, സിനില്‍ ഫിലിപ്പ്, ഏലിയാമ്മ പുന്നസ് എന്നിവര്‍ അടങ്ങുന്ന കമ്മിറ്റി നേതൃത്വം നല്‍കി.