ന്യൂറൊഷേല്‍ :വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ 2018 ലെ പ്രവര്‍ ത്തനോദ്ഘാടനം ന്യൂറൊഷേലിലുള്ള ഷെര്‍ലിസ് ഇന്ത്യന്‍ റസ്റ്റോറന്റില്‍ വച്ച് നടത്തി . ചാരിറ്റിക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുക , പരമാവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുക, പാവപ്പെട്ടവരേയും സാധാരണക്കാരേയും സഹായിക്കുക എന്നിവയാണ് ഈ വര്‍ഷത്തെ മുഖ്യലക്ഷ്യം.
മുന്‍ പ്രസിഡന്റ് ടെറന്‍സണ്‍ തോമസ് പുതിയ പ്രസിഡന്റ് ആന്റോ വര്‍ക്കിക്കും, മുന്‍ സെക്രട്ടറി ആന്റോ വര്‍ക്കി പുതിയ സെക്രട്ടറി ലിജോ ജോണിനും ട്രഷറര്‍ ബിപിന്‍ ദിവാകരനും ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ സി വര്‍ഗീസിന്റെ സാനിധ്യത്തില്‍ അധികാര കൈമാറ്റം നടത്തി.
പ്രസിഡന്റ് ആന്റോ വര്‍ക്കിയുടെ അഅദ്ധ്യക്ഷതയില്‍ കുടിയ യോഗത്തില്‍ സെക്രട്ടറി ലിജോ ജോണ്‍ ആമുഖ പ്രസംഗം നടത്തുകയും ഈ വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ രുപരേഖ അവതരിപ്പിക്കുകയും ചെയ്യ്തു. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ , ട്രഷറര്‍ ബിപിന്‍ ദിവാകരന്‍ എന്നിവരും പ്രസംഗിച്ചു. ഫോമ ഇലക് ഷനില്‍ മത്സരിക്കുന്ന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ സി വര്‍ഗീസിന് യോഗം എല്ലാവിധ സഹകരണവും വാഗ്ദനം ചെയ്തു. ഈ വര്‍ഷത്തെ കോ ഓര്‍ഡിനേറ്റേഴ്‌സായി ടെറന്‍സണ്‍ തോമസിനേയും ,ജിഷ അരുണിനെയും നിയമിച്ചു .
ഈസ്റ്റര്‍, വിഷു, ഫാമിലി നൈറ്റ് എന്നിവ ഏപ്രില്‍ മാസം 21 നും, മേയ് മാസത്തില്‍ വനിതാ ഫോറത്തിന്റെ സെമിനാര്‍ നടത്തുവാനും തീരുമാനിച്ചു., വനിതാ ഫോറം ചെയര്‍പേഴ്‌സണായി രാധ മേനോനെ നിശ്ചയിട്ടു. ജൂണ്‍ മാസത്തില്‍ വിവിധ സെമിനാറുകളും, ജൂലൈ 21 ന് ഫാമിലി പികിനിക്കും, സെപ്റ്റംബര്‍ എട്ടിന് ഓണാഘോഷവും നടത്തുന്നതാണ്.
അമേരിക്കയില്‍ എത്തിയ മലയാളികളുടെ ആദ്യ തലമുറ റിട്ടയര്‍മെന്റ് ജീവിതത്തിലേക്ക് കടന്നുകൊണ്ടിരിക്കുന്നു. ഇത്തരം വിഷയങ്ങളില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബര്‍ മാസത്തില്‍ റിട്ടയര്‍മെന്റ് സെമിനാറുകള്‍ നടത്തുന്നതാണ്. അമേരിക്കന്‍ പോളിറ്റിക്‌സില്‍ മലയാളി പ്രാതിനിധ്യം ഉറപ്പിക്കുവനും, നമ്മുടെ യുവ തലമുറയെ അമേരിക്കന്‍ പോളിറ്റിക്‌സിലേക്ക് അകര്‍ഷിക്കുവാനും പോളിറ്റിക്കല്‍ കാമ്പയിനൊപ്പം ഒരു ഇലക്ഷന്‍ ഡിബേറ്റ് നടത്താനും തിരുമാനിച്ചു. നവംബര്‍ മാസം ചാരിറ്റി മാസമായി ആചരിക്കുന്നതാണ്. ക്രിസ്മസ് – ന്യൂ ഇയര്‍ അഘോഷവും, വാര്‍ഷിക ജനറല്‍ ബോഡിയും ജനുവരി അഞ്ചിനു നത്തുന്നതാണ്.