ന്യൂയോര്‍ക്ക്: വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ മകരവിളക്ക് മഹോത്സവം ഭക്തി നിര്‍ഭരവും ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ആഘോഷിച്ചു .മകരവിളക്ക് ദര്‍ശിക്കാന്‍ നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് .ഗുരു സ്വാമി പാര്‍ത്ഥസാരഥി പിള്ളയുടെയും ക്ഷേത്ര മേല്‍ശാന്തിമാരായ ശ്രീനിവാസ് ഭട്ടര്‍, മോഹന്‍ജി ,സതീഷ് പുരോഹിത് , വാസ്റ്റിന്റെ ഭാരവാഹികളുടെയും നേതൃത്വത്തില്‍ നടന്ന മകരവിളക്ക് ഉത്സവവും ദീപാരാധനയും ഭക്തര്‍ക്ക് ശബരിമലയില്‍ എത്തിയ പ്രതീതി ഉളവാക്കി .തിരുവാഭരണ വിഭൂഷിതനായ ശ്രീ അയ്യപ്പനെ കണ്ടു വണങ്ങുവാന് സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഭക്തര്‍.
മാലയിട്ട് വ്രതം നോറ്റ്, ശരീരവും മനസും അയ്യപ്പനിലര്‍പ്പിച്ച് ഇരുമുടിയെന്തിയ അയ്യപ്പന്മാര് ക്ഷേത്രത്തി ദര്‍ശന പുണ്യം നേടിയ നിമിഷങ്ങള്‍. വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ മകരവിളക്കിന്റെ സുകൃതം നുകരാന്‍ അവസരമൊരുക്കിയത് അറുപതു ദിവസം നീണ്ടു നിന്ന മണ്ഡല മകരവിളക്ക് സീസണാണ്. രാവിലെ അയ്യപ്പ സുപ്രഭാതതോടെ ആരംഭിച്ച മകരവിളക്ക് മഹോത്സവം ഉഷ: പൂജക്കും അയ്യപ്പനൂട്ടിനും, പമ്പാസദ്യയ്ക്കം ശേഷം ഇരുമുടി പൂജ നടത്തി . ഇരുമുടിയെന്തിയ അയ്യപ്പന്മാര് ശരണം വിളിയോടെ ക്ഷേത്രം വലംവച്ച് ക്ഷേത്രതിനുള്ളില്‍ പ്രവേശിച്ചു .നെയ്യഭിഷേകത്തിനും പുഷ്പഭിഷേകത്തിനോടെപ്പം തന്നെ വാസ്റ്റ് ഭജന്‍ ഗ്രൂപ്പിന്റെ ഭജനയും ഭക്തരെ ഭക്തിയുടെ കൊടുമുടിയില്‍ എത്തിച്ചു. പടി പൂജ,നമസ്കാര മന്ത്ര സമര്‍പ്പണം, മംഗള ആരതി,മന്ത്ര പുഷ്പം, ചതുര്‍ത്ഥ പാരായണം, ദിപരാധന,കര്‍പ്പൂരാഴിക്കും ശേഷം , അന്നദാനം വും നടത്തി .ഹരിവരാസനയോടെ മകരവിളക്ക് മഹോത്സവത്തിനു പരിസമാപ്തി ആയി.
ഭഗവാന് അയ്യപ്പ സ്വാമിയുടെ ചൈതന്യം കളിയാടിയ ദീപാരാധന ഭക്തര്‍ക്ക് ആനന്ദം ഉളവാക്കി . ഭക്തരുടെ ശരണം വിളിയില്‍ മകരവിളക്ക് സമയത്തെ സന്നിധാന അന്തരീക്ഷം തന്നെ പുഅനര്‍ജ്ജനിച്ചു .അയ്യപ്പന് പ്രിയമായ നെയ്യഭിഷേകമായപ്പോള്‍ അന്തരീക്ഷം ശരണ ഘോഷ പ്രഭയില്‍ മുഖരിതമായി..വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രഭജന്‍ ഗ്രൂപ്പിന്റെ ഭജന ഭക്തരെ ഭക്തിയുടെ കൊടുമുടിയില്‍ എത്തിച്ചു.
ഗുരു സ്വാമി പാര്‍ത്ഥസാരഥിപിള്ള,ഗണേഷ് നായര്‍, രാജാന് നായര്‍,രാധാകൃഷ്ണന്.പി.കെ ,പ്രഭകൃഷ്ണന്‍ , ജനാര്‍ധനനന്‍ ഗോവിന്ദന്, ചന്ദ്രന് പുതിയത്തു ,ബാബു നായര്‍ , സന്‍ജീവ് ന്യൂജേഴ്സി,സകൃദയന് , അപ്പുകുട്ടന്‍ നായര്‍ ,സുരേന്ദ്രന് നായര്‍,ഗോപിക്കുട്ടന് നായര്‍ , സന്തോഷ് നായര്‍ , ജോഷി നാരായണന് , ,രുക്മിണി നായര്‍ ,തങ്കമണി പിള്ള, ശൈലജ നായര്‍,വിജയമ്മ നായര്‍ ,ശാമള ചന്ദ്രന്, ലളിത രാധകൃഷ്ണന്,രമണി നായര്‍ , ജയശ്രീ ജോഷി, ഗീത സിന്തല് , ഗുണപാലന്‍ , സബിത , നളിനി , സുനിത തുടങ്ങിയവര്‍ എല്ലാ ക്രമീകരണങ്ങള്‍ക്കും നേതൃത്വം നല്കി . ഗുരു സ്വാമി പാര്‍ത്ഥസാരഥിപിള്ളയും സംഘവും ഹരിവരാസനം പാടവേ മേല്‍ശാന്തി ശ്രീനിവാസ് ഭട്ടര്‍ ദീപങ്ങള്‍ ഓരോന്നായി അണച്ച് ഭഗവാനെ ഉറക്കി നട അടച്ചു.