ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയി ഇട്ടന്റെ പിതാവ് മൂവാറ്റുപുഴ ഊരമന പാടിയേടത്ത് പി.വി. ഇട്ടന്‍പിള്ള (100, മുന്‍ ഗവ. കോണ്‍ട്രാക്ടര്‍) സംസ്കാര കര്‍മ്മങ്ങള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഊരമന സെന്റ് ജോര്‍ജ് തബോര്‍ യാക്കോബായ പള്ളിയില്‍ നടന്നു.

ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ മെത്രാപ്പോലീത്തമാരായ ഡോ. ഏബ്രഹാം മോര്‍ സേവേറിയോസ്, ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ്, ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ്, ഡോ. പത്രോസ് മാര്‍ ഒസ്താത്തിയോസ്, കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ്, മാത്യൂസ് മാര്‍ അപ്രേം എന്നിവരും നിരവധി വൈദീകരും സംസ്കാര ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. ഡോ. തോമസ് മാര്‍ അത്തനാസിയോസ് വസതിയില്‍ എത്തി അന്തിമോപചാരങ്ങള്‍ അര്‍പ്പിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എം.എല്‍.എ സ്വവസതിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.

അമേരിക്കയിലെ വിവിധ സംഘടനാ ഭാരവാഹികള്‍ ഉള്‍പ്പടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖര്‍ വസതിയിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. എ.ഐ.സി.സി വക്താവും മുന്‍ മന്ത്രിയും എം.പിയുമായ പി.സി. ചാക്കോ, കോട്ടയം എം.പി ജോസ് കെ. മാണി, എം.എല്‍.എമാരായ പി.ടി. തോമസ്, അനൂപ് ജേക്കബ്, വി.പി. സജീന്ദ്രന്‍, എല്‍ദോസ് കുന്നപ്പള്ളി, ബന്നി ബഹനാന്‍, വി.ജെ. പൗലോസ്, ജോസഫ് വാഴയ്ക്കന്‍, സാജു പോള്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍മാരായ സാബു കെ. ജേക്കബ്, മേരി ജോര്‍ജ് തോട്ടം, എ. മുഹമ്മദ് ബഷീര്‍, പ്രിന്‍സ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എന്‍. സുഗതന്‍, അംഗങ്ങളായ സി.പി. ജോയി, ജോര്‍ജ് ഇടപ്പരത്തി, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ പി.പി. എല്‍ദോസ്, ജില്‍സ് പെരിയപ്പുറം, അരുണ്‍ കല്ലറയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സുമിത് സുരേന്ദ്രന്‍, ഷേര്‍ളി സ്റ്റീഫന്‍, ഒ.പി. ബേബി, പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. മിനി കുമാരി, വില്‍സണ്‍ കെ. ജോണ്‍, കെ.എസ് ബാബു, ഇ.സി. കുര്യാക്കോസ്, കെ.പി.സി.സി സെക്രട്ടറിമാരായ എം. പ്രേമചന്ദ്രന്‍, ജയ്‌സണ്‍ ജോസഫ്, അജയ് തറയില്‍, സി.പി.എം ഏരിയാ സെക്രട്ടറി ഷാജു ജേക്കബ് തുടങ്ങിയവര്‍ വസതിയില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു.

അമേരിക്കന്‍ മലയാളികളുടെ പ്രതിനിധികളായി ഫൊക്കാന ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളി, എ.സി. ജോര്‍ജ്, ഷെവ. ചെറിയാന്‍ വേങ്കടത്ത്, എം.വി. ചാക്കോ, പി.ഒ. ജോര്‍ജ്, ജോര്‍ജ് എം. ജോര്‍ജ്, എം.വി. ഏബ്രഹാം രാജന്‍ കുറൂര്‍ തുടങ്ങിയവരും അന്തിമോപചാരം അര്‍പ്പിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, മലങ്കര യാക്കോബായ സഭ അമേരിക്കന്‍ ആര്‍ച്ച് ബിഷപ്പ് എല്‍ദോ മോര്‍ തീത്തോസ് തിരുമേനി, അമേരിക്കന്‍ ക്‌നാനായ ഭദ്രാസന മെത്രാപ്പോലീത്ത മാര്‍ സില്‍വാനിയോസ് തിരുമേനി, ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്, ആന്റോ വര്‍ക്കി, യാക്കോബായ സഭ അമേരിക്കന്‍ ഡയോസിസ് സെക്രട്ടറി ഫാ. ജെറി ജേക്കബ്, ഫാ. ഐസക് പൈലി കോര്‍എപ്പിസ്‌കോപ്പ, ഫാ. വര്‍ഗീസ് ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പ, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് കളത്തില്‍ വര്‍ഗീസ്, ജോബി ജോര്‍ജ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.