ഗോവ: യുവ നടന്‍ സിദ്ദു ആര്‍.പിളള(27)യെ ഗോവയിലെ ബീച്ചില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് പി.കെ.ആര്‍.പിളളയുടെ മകനാണ്. സിദ്ദുവിന്റെ മാതാവ് നാട്ടില്‍നിന്നും എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സെക്കന്റ് ഷോ സിനിമയില്‍ വില്ലന്‍ വേഷത്തില്‍ സിദ്ദു അഭിനയിച്ചിട്ടുണ്ട്. ആ ചിത്രം നിര്‍മ്മിച്ചത് സിദ്ദുവിന്റെ അച്ഛന്‍ ആയിരുന്നു. സെക്കന്റ് ഷോയ്ക്കുശേഷം ഏതാനും സിനിമകളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സിദ്ദുവിന്റെ മരണത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അനുശോചനം രേഖപ്പെടുത്തി. സിദ്ധുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ കണ്ടെത്തണമെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മരണത്തില്‍ ദുരൂഹത ഉളളതായാണ് ഇവര്‍ ആരോപിക്കുന്നത്