ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ ജന്മദിനം ബെല്‍വുഡ് മാര്‍തോമാശ്ലീഹാ സീറോമലബാര്‍ കത്തീഡ്രലില്‍ വി.കുര്‍ബാനയോടനുബന്ധിച്ച് ആഘോഷിച്ചു. വി. കുര്‍ബാനയില്‍ മാര്‍ അങ്ങാടിയത്ത് മുഖ്യകാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കി.
താമരശ്ശേരി രൂപതാ മെത്രാന്‍ മാര്‍ റെമി ജിയൂസ് ഇഞ്ചനാനിയില്‍, രൂപതാ ചാന്‍സലര്‍ ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍, അസി. വികാരി റവ. ഡോ. ജെയിംസ് ജോസഫ് തുടങ്ങി ഏഴു വൈദികര്‍ സഹകാര്‍മ്മി കര്‍മ്മികരായിയിരുന്നു. കൈക്കാരന്മാരായ ലൂക്ക് ചിറയില്‍, പോള്‍ വടകര എന്നിവര്‍ ബൊക്കെ നല്‍കി പിതാവിനെ ആദരിച്ചു.
തുടര്‍ന്ന് പാരിഷ് ഹാളില്‍ എല്ലാവരും ഒത്തുകൂടി കേക്ക് മുറിച്ച് മധുരം പങ്കിട്ടും, സ്‌നേഹ വിരുന്നോടെയും ജന്മദിനം ആഘോഷിച്ചു.