ഷിക്കാഗോ: ബെല്‍വുഡ് മാര്‍ത്തോമാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ പാരിഷ് ഹാളില്‍ മതബോധന സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷിച്ചു. രാവിലെ 11:30 ന് പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച ആഘോഷ പരിപാടികളില്‍ മനോജ് മാത്യു സ്വാഗതം ആശംസിച്ചു.
കത്തീഡ്രല്‍ വികാരി റവ. ഡോ.അഗസ്റ്റിന്‍ പാലക്കാ പറമ്പില്‍ ക്രിസ്മസ് സന്ദേശം നല്‍കി. മേഴ്‌സി കുര്യാക്കോസ് ആശംസയര്‍പ്പിച്ചു. തുടര്‍ന്ന് ചിന്നുതോട്ടം ആവിഷ്‌ക്കരിച്ച് മുതിര്‍ന്ന കുട്ടികള്‍ അവതരിപ്പിച്ച സംഘനൃത്തവും അതേത്തുടര്‍ന്ന് ഉണ്ണിയീശോയുടെ പിറവിയുടെ പ്രതീതിയുണര്‍ത്തുന്ന നേറ്റിവിറ്റിയും കാണികളില്‍ കൗതുകമുണര്‍ത്തി. വിവിധ ക്ലാസുകളിലെ വിദ്യാര്‍ഥികളും അതേത്തുടര്‍ന്ന് അദ്ധ്യാപകരും കരോള്‍ഗാനങ്ങള്‍ ആലപിച്ചു
കോ ഓര്‍ഡിനേറ്റര്‍ മരിയ, മതബോധന അധ്യാപകര്‍, കൈക്കാരന്മാര്‍ തുടങ്ങിയവര്‍ പരിപാടികളുടെ നടത്തിപ്പിന് നേതൃത്വം വഹിച്ചു. മതബോധന കോ ഓര്‍ഡിനേറ്റര്‍ ഓസ്റ്റിന്‍ ലാകയില്‍ നന്ദി പറഞ്ഞു.