ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍് വി. വിന്‍സെന്റ് ഡിപോളിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആചരിച്ചു. സെന്റതോമസ് രൂപതയുടെ ചാന്‍സലര്‍ ഫാ. ജോണിക്കുട്ടി പുലിശേരി മുഖ്യകാര്‍മ്മികനായിരുന്നു.
പാവങ്ങള്‍ക്കു വേണ്ടി സമ്പാദ്യം മുഴുവനും പങ്കുവയ്കുകയും അവരെ സഹായിക്കുന്നതിനായി ജീവിതം മാറ്റിവയ്ക്കുകയും ചെയ്ത വി. വിന്‍സെന്റ് ഡിപോളിനെ കാരുണ്യത്തിന്റെ വിശുദ്ധനായിട്ടാണ് കണക്കാക്കുന്നത്. ഇടവക വികാരിയായി സേവനമനുഷ്ഠിച്ചിരുന്ന പുരോഹിതന്‍ കൂടിയായിരുന്നു വി. വിന്‍സെന്റ് ഡിപോള്‍. ഈ വിശുദ്ധന്റെ മാതൃകയനുസരിച്ച ലോകമെമ്പാടും പ്രവര്‍ത്തിക്കുന്ന വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റി ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അനേകം പാവങ്ങളുടെ കണ്ണീരൊപ്പുവാന്‍ സഹായിക്കുന്നുവെന്ന് ഫാ. ജോണിക്കുട്ടി പുലിശേരി സന്ദേശത്തില്‍ പറഞ്ഞു.
ഇടവകയിലെ വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റി അംഗങ്ങള്‍ ഒത്തുചേര്‍ന്നാണ് ഈ തിരുനാള്‍ ഏറ്റെടുത്തു നടത്തിയത്. കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, അല്മായ ശുശ്രൂഷികള്‍, കൈക്കാരന്‍മാര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. സനേഹ വിരുന്നോടെ തിരുനാള്‍ സമാപിച്ചു.