ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) 2018-ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ജോഷ്വാ ജോര്‍ജ് (പ്രസിഡന്റ്), സുനില്‍ മേനോന്‍ (വൈസ് പ്രസിഡന്റ്), തോമസ് മാത്യു (സെക്രട്ടറി), വിനോദ് വാസുദേവന്‍ (ജോ. സെക്രട്ടറി), അബ്രഹാം തോമസ് (ട്രഷറര്‍), രാജന്‍ യോഹന്നാന്‍ (ജോയിന്റ് ട്രഷറര്‍), ആന്‍ഡ്രൂ ജേക്കബ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), ഡോ. മാത്യു വൈരമണ്‍ (പി.ആര്‍.ഒ & ഡയറക്ടര്‍ ഓഫ് കമ്യൂണിക്കേഷന്‍), മോന്‍സി കുര്യാക്കോസ് (ഫെസിലിറ്റി മാനേജര്‍), പൊന്നു പിള്ള (വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍), മേരിക്കുട്ടി ഏബ്രഹാം (വിമന്‍സ് ഫോറം മെമ്പര്‍), ലക്ഷ്മി പീറ്റര്‍ (യൂത്ത് കോര്‍ഡിനേറ്റര്‍), റെജി ജോണ്‍ (സ്‌പോര്‍ട്‌സ്), മാര്‍ട്ടിന്‍ ജോണ്‍ (മെമ്പര്‍ഷിപ്പ് & വെബ്‌സൈറ്റ്), റോണി ജേക്കബ് എന്നിവരാണ് ഭാരവാഹികള്‍. ഇലക്ഷന്‍ കമ്മീഷണറായി ബാബു തെക്കേക്കരയേയും അദ്ദേഹത്തിന്റെ സഹായികളായി ജോണി കുന്നക്കാട്ടും, വില്‍സണ്‍ മഠത്തില്‍പ്പറമ്പിലും പ്രവര്‍ത്തിച്ചു. ട്രസ്റ്റി ബോര്‍ഡിന്റെ ഒഴിവു വന്ന സ്ഥാനത്ത് 2017-ലെ മാഗിന്റെ പ്രസിഡന്റായ തോമസ് ചെറുകരയേയും ശശിധരന്‍ നായരേയും തെരഞ്ഞെടുത്തു. ജനുവരി 14-നു പുതിയ ഭരണസമിതി മാഗിന്റെ ജനറല്‍ബോഡിയില്‍ വച്ചു ചുമതലയേറ്റു. വളരെ കഴിവുള്ള അംഗങ്ങള്‍ ഉള്‍പ്പെട്ടതാണ് പുതിയ ഭരണസമിതി. ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പുതിയ ഭരണസമിതി തീരുമാനം എടുത്തു.