മലങ്കര അതിഭദ്രാസനത്തിലെ നോര്‍ത്ത് ഈസ്റ്റ് റീജിയന്‍ ദേവാലയങ്ങളുടെ സംയുക്ത ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ മലങ്കര ടി.വി. യുടെയും സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ന്യൂജെഴ്സിയിലെ പരാമസിലുള്ള മോര്‍ അപ്രേം സെന്ററിലെ സിറിയക് കമ്മ്യൂണിറ്റി ഹാളില്‍ 2018 ജനുവരി ആറാം തീയതി നടത്തുന്നതാണ്. നോര്‍ത്ത് ഈസ്റ്റ് റീജിയണിലെ നൂറു കണക്കിന് ഇടവകാംഗങ്ങള്‍ ചേര്‍ന്ന് നടത്തുന്ന ഈ ആഘോഷ പരിപാടികള്‍ വന്‍ വിജയമാക്കുവാന്‍ മലങ്കര അതിഭദ്രാസന ആസ്ഥാനത്ത്, ഭദ്രാസന മെത്രാപോലീത്ത അഭി. യെല്‍ദൊ മോര്‍ തീത്തോസ് തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ നടന്ന മലങ്കര ടി വി യുടെയും സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെയും സംയുക്ത യോഗത്തില്‍ തീരുമാനിച്ചു.

മലങ്കര അതിഭദ്രാസന സെക്രട്ടറി റവ. ഫാ. ജെറി ജേക്കബ് M D, മലങ്കര ടി വി വൈസ് ചെയര്‍മാന്‍ റവ. ഫാ. ജേക്കബ് ചാലിശ്ശേരി, ഡയറക്ടര്‍മാരായ ഏലിയാസ് വര്‍ക്കി, സുനില്‍ മഞ്ഞിനിക്കര, ബാബു തുമ്പയില്‍, സാജു മാരോത്, ആശ മത്തായി എന്നിവരും സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പ് സെക്രട്ടറി രാജു എബ്രഹാം, ഷെവ. എബ്രഹാം മാത്യു, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ഡോ. ടി.വി. ജോണ്‍ എന്നിവരും പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ടി.വി. ജോണ്‍ (ജനറല്‍ കണ്‍വീനര്‍) 732 829 9283. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. സുനില്‍ മഞ്ഞിനിക്കര അറിയിച്ചതാണിത്.