കണ്ണൂര്‍: മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ സൈന്റ്‌റ് ലൂയിസ് ഓര്‍ത്തോഡോക്‌സ് ഇടവക വികാരി ഫാ.ചാക്കോ ഐസക്കിന്റെ മാതാവ് വാദ്ധിയംപള്ളില്‍ വി സി ഐസക്കിന്റെ സഹധര്‍മ്മിണി മറിയാമ്മ ഐസക് (79) നിര്യാതയായി.

മക്കള്‍: ഫാ.ചാക്കോ വി. ഐസക്ക്, എല്‍സി മത്തായി, വത്സ ബേബി മരുമക്കള്‍ : ഗീത ജേക്കബ്, പി ജെ മത്തായി, ബേബി ഐസക് സംസ്കാരം ജനുവരി 25 വ്യാഴാഴ്ച മൂന്നിനു കണ്ണൂര്‍ അമ്പായത്തോട് സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ നടക്കും.

സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന് വേണ്ടി ഡോ. സഖറിയ മാര്‍ അപ്രേം മെത്രപൊലീത്ത, ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം, ഓര്‍ത്തോഡോക്‌സ് റ്റി.വിക്കു വേണ്ടി ചെയര്‍മാന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രപൊലീത്ത, സി.ഇ.ഓ. ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവര്‍ അനുശോചനം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ.ചാക്കോ ഐസക്ക് :3144897656 +91 9048076230 .