അറ്റ്‌ലാന്റ: പുതിയ കര്‍മ്മ പരിപാടിയുമായിഗ്രേറ്റര്‍ അറ്റ്‌ലാന്റാ മലയാളി അസ്സോസിയേഷന്റെ (ഗാമ) പുതിയ നേതൃത്വം അധികാരമേറ്റു. ഗാമയുടെ പ്രവര്‍ത്തന ശൈലി കൊണ്ടാണ് അമേരിക്കയിലെ മലയാളി സംഘടനകള്‍ക്ക് മാതൃകയായി ഗാമ വളരുന്നതെന്നുപുതിയ പ്രസിഡന്റ് ബീനാ പ്രതീപ് പറഞ്ഞു. ഈ പ്രവര്‍ത്തന ശൈലിക്കാധാരം ഗാമയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ ശക്തമായ നേതൃത്വം നല്‍കിയവരും, മുന്‍കാല ഭാരവാഹികളുമാണു. പ്രവര്‍ത്തിച്ചു സമൂഹത്തിനു നേരിട്ട് കാട്ടിക്കൊടുത്തു അംഗീകാരം നേടുക എന്ന തത്വമാണ് ഗാമയ്ക്കുള്ളത് . മലയാളികളിലെ രണ്ടും മുന്നും തലമുറകളെ കൂട്ടിയിണക്കുന്ന കണ്ണിയായും തുടര്‍ന്നും സംഘടന പ്രവര്‍ത്തിക്കും. പുതിയ പ്രസിഡന്റ് ബീന പ്രതീപ്കൊച്ചിയില്‍ ഡോക്ടര്‍ ആയിരുന്നു. 1990 മുതല്‍ യു.എസില്‍ . സെന്റ് തെരേസ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിനി. 1999 ലാണ് ബീന ഗാമയില്‍ മെമ്പറാവുന്നത്. അനില്‍ മെച്ചേരിലാണ് വൈസ് പ്രസിഡന്റ്. കോട്ടയംകാരനായ ഇദ്ദേഹം 12 വര്‍ഷമായി യു.എസ്.ല്‍. ഓഹായോയില്‍ നിന്ന് 2006 ല്‍ അറ്റ്‌ലാനയില്‍ എത്തി.

2006 മുതല്‍ ഗാമയില്‍ സജീവം. മലപ്പുറത്തെ അരിക്കോടുകാരനായ അബൂബക്കര്‍ സിദ്ധീഖ് ആണു സെക്രട്ടറി. മലപ്പുറത്തെ ജവഹര്‍ നവോദയ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ഇദ്ദേഹം തിരുവനന്തപുരത്തെ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ഇലക്ട്രോണിക്‌സില്‍ ബി ടെക് നേടിയിട്ടുണ്ട്. പ്രസാദ് ഫിലിപ്പോസ് കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറി. 1996 ല്‍ അറ്റ്‌ലാന്റയിലേക്ക് താമസം മാറി. 16 വര്‍ഷത്തോളം മെട്രോ അറ്റ്‌ലാന്റയില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്തു. പിന്നീട് ഗാമയുടെ സ്‌പോണ്‍സര്‍മാരില്‍ ഒരാളായി. ദീപക് പാര്‍ത്ഥസാരഥിയാണ് ട്രഷററര്‍. 2013 ലാണ് ദീപക് അറ്റ്‌ലാന്റയിലേക്ക് താമസം മാറിയത്. പിന്നീട് അല്‍ഫാറെറ്റയില്‍ സ്ഥിര താമസമാക്കി. ഗാമയിലെ വിവിധ കമ്മിറ്റികളുടെ തലപ്പത്തു ബിനു ജോണ്‍, ജിജോ തോമസ്, കെവിന്‍ ബോബി, മില്‍ട്ടണ്‍ ഇമ്മട്ടി , റോമിയോ തോമസ്, ടോണി തോമസ്, വിനു ചന്ദ്രന്‍ , അടിമത്തറ പ്രീതി എന്നിവര്‍. മിനി നായര്‍ അറിയിച്ചതാണിത്.