ഷിക്കാഗോ: ഫോമായുടെ ക്രമമായ പ്രവര്‍ത്തനത്തിനും, പുതുതായി വരുന്ന ഭരണ സമിതിക്ക് അധികാരം കൈമാറുന്നത് സുഗമമാക്കുന്നതിനുമായി, ഫോമായുടെ 2016 – 18 കാലഘട്ടത്തിലെ ഭരണസമിതി രൂപം കൊടുത്ത, ഫോമാ കംപ്ലയന്‍സ് കമ്മറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം, ചെയര്‍മാന്‍ രാജു വര്‍ഗ്ഗീസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ കോണ്‍ഫറന്‍സ് കോളില്‍ വച്ച് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ നടത്തി.
കഴിഞ്ഞ ജനറല്‍ ബോഡി മീറ്റിംഗില്‍ തീരുമാനിച്ചതനുസരിച്ച്, ഫോമാ കംപ്ലയന്‍സ് കമ്മറ്റി ചെയര്‍മാനായി രാജു വര്‍ഗീസ് (സൗത്ത് ജഴ്‌സി), വൈസ് ചെയര്‍മാനായി തോമസ് കോശി (ന്യൂയോര്‍ക്ക്), സെക്രട്ടറിയായി ഗോപിനാഥ് കുറുപ്പ്, കമ്മറ്റി അംഗങ്ങളായി ഫോമായുടെ ഫൗണ്ടിംഗ് പ്രസിഡന്റായ ശശിധരന്‍ നായര്‍(ഹൂസ്റ്റണ്‍), സണ്ണി പൗലോസ് (ന്യൂയോര്‍ക്ക്) എന്നിവരെയാണ് തെരഞ്ഞെടുത്തിരു്‌നത്.
വര്‍ഷാവര്‍ഷമുള്ള ഫെഡറല്‍ – സ്റ്റേറ്റ് ടാക്‌സ് ഫയല്‍ ചെയ്യുക, രജിസ്‌ട്രേഷന്‍ പേപ്പറുകള്‍, അംഗസംഘടനകളുടെ രേഖകള്‍ തുടങ്ങി ഫോമായുടെ എല്ലാ ഇലക്ട്രോണിക്കായിട്ടുള്ളതും അല്ലാത്തതുമായ എല്ലാ രേഖകളും അടുത്ത ഭരണസമിതിയുടെ സുഗമമായ നടത്തിപ്പിന് കൈമാറുകയും ചെയ്യുക എന്നതാണ് കമ്മറ്റിയുടെ പ്രധാന ഉത്തരവാദിത്വം. പുതുതായി ഭരണത്തിലേറുന്നവര്‍ക്കു കംപ്ലയന്‍സ് കമ്മറ്റി ഏറെ സഹായകരമാകുമെന്ന് കമ്മറ്റി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.