ഫിലാഡല്‍ഫിയ : 1977 ല്‍ ആരംഭിച്ച സെന്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ നാല്‍പതാം വര്‍ഷ സ്ഥാപകാ ദിനാഘോഷം കത്തീഡ്രല്‍ പള്ളിയങ്കണത്തില്‍ നടത്തി. അമേരിക്കയുടെയും ക്യാനഡയുടെയും മെത്രാപ്പോലിത്തായും ഇടവക മെത്രാപ്പോലീത്തയും പാത്രിയാര്‍ക്കല്‍ വികാരിയുമായ എല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്തലും, റവ.ഫാ. ചാക്കോസ് പുന്നൂസ് , റവ.ഫാ.ഇ.എം ഏബ്രഹാം , റവ.ഫാ.ജോസ് ഡാനിയേല്‍, ഇടവക വികാരി ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലുശേരിയില്‍ എന്നിവരുടെ സഹകാര്‍മികത്വത്തിലും കൃതജ്ഞതാ ബലി അര്‍പ്പിച്ചു.
തുടര്‍ന്ന് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത ഇടവക മെത്രാപ്പോലീത്ത ആദ്യകാല സ്ഥാപകരെയും അവരുടെ പ്രയത്‌നങ്ങളെയും പ്രകീര്‍ത്തിക്കുകയും ചെറുതും വലുതുമായാ അദ്ധ്വാനങ്ങള്‍ സ്മരിക്കുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. ഇടവകയില്‍ നാളിതുവരേ സേവനമനുഷ്ട്ച്ച എല്ലാ വികാരിമാര്‍ക്കുമുള്ള ഇടവകയുടെ സ്‌നേഹോപഹാരങ്ങളോടു കൂടിയ ഫലകങ്ങളും സമ്മാനിച്ചു.
റവ.ഫാ.ഗീവര്‍ഗീസ് ജേക്കബ് , റവ.ഫാ.ജോസ് ഡാനിയേല്‍, ക്‌നാനായ ഭദ്രാസനത്തിലെ റവ.ഫാ. ചാക്കോസ് പുന്നൂസ് , റവ.ഫാ. ഇ.എം ഏബ്രഹാം പള്ളി വനിതാ സമാജ സെക്രട്ടറി ലിസി ജോര്‍ജ് , സണ്‍ഡേ സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് അമ്മിണി മണിച്ചേരിയില്‍ , സെന്റ് പോള്‍സ് ഫെല്ലോഷിപ്പ് ഭാരവാഹി പോള്‍ വര്‍ക്കി യൂത്ത് അസോസിയേഷന്‍ ഭാരവാഹി സാക്കറി സാബു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. സെക്രട്ടറി സരിന്‍ ചെറിയാന്‍ കുരുവിള അറിയച്ചതാണിയത് .