ആദിയില്‍ അച്ഛന്‍ മോഹന്‍ലാലും അമ്മ സുചിത്രയും അതിഥി താരങ്ങളായി വേഷമിടുന്നു.
ഒറ്റ സീനിലാണ് ഇവര്‍ പ്രത്യക്ഷപ്പെടുന്നത്. റസ്റ്റോറന്റിന്റ സീനിലാണ് അച്ഛനും അമ്മയുമെത്തുന്നത്.
മോഹന്‍ലാലും ഭാര്യ സുചിത്രയും ഇതേവരെ ഒരു സിനിമയിലും ഒന്നിച്ചു മുഖം കാണിച്ചിട്ടില്ല.
സിനിമയില്‍ മോഹന്‍ലാല്‍ മോഹന്‍ലാലായി തന്നെയാണ് വേഷമിടുന്നത്.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 9-ാം ചിത്രമാണ് ആദി.
സതീഷ് കുറുപ്പ് ഛായാഗ്രാഹകനാവുന്ന ചിത്രത്തില്‍ സംഗീതം അനില്‍ ജോണ്‍സണിന്റേതാണ്.
പുലിമുരുകനിലൂടെ മോഹന്‍ലാലിന്‍റെ വില്ലനായെത്തിയ ജഗപതി ബാബുവാണ് ആദിയിലെ വില്ലന്‍.
ഹിറ്റ് മേക്കര്‍ ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ്‌ നിര്‍മിക്കുന്നത്.