ഹൂസ്റ്റണ്‍: കൊട്ടാരക്കര ക്രിസ്തോസ് മാർത്തോമ്മാ മെമ്പറ്‍ പി. പി. അച്ചൻ കുഞ്ഞ് 30 ന് ഇന്റര്‍നാഷണല്‍ പ്രയര്‍ ലയനില്‍ മുഖ്യപ്രഭാഷണം നല്‍കും. വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഇന്റര്‍നാഷണല്‍ പ്രയര്‍ ലയ്ന്‍ എല്ലാ ചൊവ്വാഴ്ചകളിൽ രാത്രി 9 നാണ് (ന്യൂയോര്‍ക്ക് ടൈം)

മാർത്തോമ്മാ സിറിയൻ ചർച്ച് അത്മായ ട്രസ്റ്റി പി. പി. അച്ചൻ കുഞ്ഞിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 1-641-715-0665 എന്ന നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും പങ്കെടുക്കുന്നതിനും : ucmprayerline@gmail.com, സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602, ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207.