ന്യുയോര്‍ക്ക്: പത്തനാപുരം പൊയ്കയില്‍ കുടുംബാഗം പി.ഒ ചാക്കോയുടെ ഭാര്യയും ന്യൂയോര്‍ക്ക് െ്രെകസ്റ്റ് അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജോര്‍ജ്.പി.ചക്കോയുടെ മാതാവുമായ അന്നമ്മ ചാക്കോ (84) നിര്യാതയായി.

മറ്റ് മക്കള്‍: സൈമണ്‍ പി.ചാക്കോ, പാസ്റ്റര്‍ കുഞ്ഞുമ്മന്‍ പി. ചാക്കോ, മാത്യൂ പി.ചാക്കോ, ചെറിയാന്‍ പി.ചാക്കോ, ചാര്‍ളി പി.ചാക്കോ, പാസ്റ്റര്‍ ഉമ്മന്‍ പി. ചാക്കോ (എല്ലാവരും യു.എസ്.എ). സംസ്ക്കാരം ഡിസംബര്‍ 8 ന് വെള്ളിയാഴ്ച 2 മണിക്ക് പത്തനാപുരം ശാരോന്‍ സഭയുടെ ചുമതലയില്‍ നടത്തപ്പെടും.