ന്യൂജേഴ്‌സി: ടി.ഡബ്ലു.യു എല്‍ 100 സ്‌കോളര്‍ഷിപ്പ് അവാര്‍ഡിന് അര്‍ഹയായ നീത പാലാട്ടിക്ക്, ന്യൂയോര്‍ക്കിലുള്ള യൂണിയന്‍ ഹാളില്‍ വച്ചു നടന്ന ചടങ്ങില്‍ വെച്ച് പ്രസിഡന്റ് ജോണ്‍ ബി പെസിറ്റലി, യൂണിയന്‍ പ്രസിഡന്റ് ടോണി ഉട്ടാനോ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് സമ്മാനിച്ചു.
ബോസ്റ്റര്‍ മാസച്ചുസ് കോളേജില്‍ ഫാര്‍മസി അവസാന വര്‍ഷം വിദ്യാര്‍ത്ഥിനിയായ നീത ചെറുപ്പം മുതലേ പാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ചിട്ടുണ്ട്. കേരളീയ നൃത്തത്തിലും, സംഗീതത്തിലും പ്രാവിണ്യം നേടിയ നീത, മിസ് ന്യൂജേഴ്‌സി, മിസ് ഫൊക്കാന, ബ്യൂട്ടിപേജന്റ് മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
ന്യൂജേഴ്‌സിയിലെ കലാസംഘടനയായ നാട്ടുകൂട്ടം മലയാളി മങ്കയായി തെരഞ്ഞെടുത്ത ഈ കൊച്ചുമിടുക്കി പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ ഇടവകാംഗവും, യുവജന സംഘടനയുടെ സജീവ പ്രവര്‍ത്തകയും ബാസ്‌ക്കറ്റ്‌ബോള്‍ പ്ലെയറുമാണ്. എറണാകുളം മഞ്ഞപ്ര സ്വദേശികളായ ദേവസി പാലാട്ടി – ചിന്നമ്മദമ്പതികളുടെ മകളാണ്. റോബിന്‍ പാലാട്ടി ഏക സഹോദരനാണ്.