സൗത്ത് ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി സംഘടനായ നവകേരള മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡക്ക് നവസാരഥികള്‍. 2018 പ്രവര്‍ത്തനവര്‍ഷത്തേക്ക് ജോബി പൊന്നുംപുരയിടം (പ്രസിഡന്റ്), ഷാന്‍റ്റി വര്‍ഗീസ് (വൈസ് പ്രസിഡന്റ്), ബിജോയ് സേവ്യര്‍(സെക്രട്ടറി), ആനന്ദലാല്‍ രാധാകൃഷ്ണന്‍ (ജോ: സെക്രട്ടറി), ജെയിന്‍ വാത്യേലില്‍ (ട്രഷറര്‍ ) ,രഞ്ജന്‍ പുളിമൂട്ടില്‍(ജോ: ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു. സുരേഷ് നായര്‍ എക്‌സ് ഒഫീഷ്യയോ ആണ്. കമ്മിറ്റി അംഗങ്ങളായി സജോ ജോസ് പല്ലിശ്ശേരി, സൈമണ്‍ പാറത്താഴം ,ഏലിയാസ് പനങ്ങയില്‍ , റിനു ജോണി, സുശീല്‍ നാലകത്ത്, മിലന്‍ തോമസ്, കുര്യാക്കോസ് പൊടിമറ്റം,സെബാസ്റ്റ്യന്‍ വയലിങ്കല്‍,പ്രിയ നായര്‍,ബെന്നി വര്‍ഗീസ് എന്നിവരെയും തെരെഞ്ഞെടുത്തു.