മയാമി: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയിലെ അംഗങ്ങളായ ഡോ. ബോബി വര്‍ഗീസിനും, ഡോ. സിബി പീറ്ററിനും അമേരിക്കയിലെ പ്രശസ്ത സര്‍വകലാശാലയായ ഫീനിക്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും നഴ്‌സിംഗില്‍ ഡോക്ടറേറ്റ് ല
ഭിച്ചു. നഴ്‌സിംഗ് പ്രൊഫഷണല്‍ രംഗത്തുള്ളവരുടെ പ്രയോജനക്ഷമത, സേവനസന്നദ്ധത, സഹാനുഭൂതി, രോഗികളോടുള്ള അനുകമ്പ തുടങ്ങിയ വിഷയങ്ങളിലാണ് ഡോ. ബോബി തന്റെ പ്രബന്ധം അവതരിപ്പിച്ചത്. മസ്തിഷ്‌കാഘാതവും തുടര്‍ന്നുള്ള പരിചണവും എന്ന വിഷയങ്ങത്തിലാണ് ഡോ. സിബി തന്റെ പ്രബന്ധം സമര്‍പ്പിച്ചത്.
ഫോര്‍ട്ട് ലൗഡേര്‍ഡാലിലുള്ള ബ്രോവാര്‍ഡ് കോളേജില്‍ മന:ശാസ്ത്രവിഭാഗം പ്രൊഫസറായി സേവനമനുഷ്ഠിക്കുന്ന ഡോ.ബോബി വര്‍ഗീസ്, ഇന്ത്യന്‍ നഴ്‌സിംഗ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, അമേരിക്കന്‍ സൈക്യാട്രിക് നഴ്‌സിംഗ് റിസര്‍ച്ച് കൗണ്‍സില്‍ അംഗം, നാഷണല്‍ നഴ്‌സിംഗ് ലീഗിലെ സര്‍ട്ടിഫൈഡ് നഴ്‌സ് എജ്യുക്കേറ്റര്‍, യുണൈറ്റഡ് ഫാക്കല്‍റ്റി ഓഫ് ഫ്‌ളോറിഡ മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഭാര്യ സ്മിത മെമ്മോറിയല്‍ ഹോസ്പിറ്റലിലെ സ്‌പെഷലിസ്റ്റ് നഴ്‌സാണ്. മക്കള്‍: അല്‍വിന്‍, ആഷ്‌ലി.
ബ്രോവാര്‍ഡ് കോളേജില്‍ നഴ്‌സിംഗ് വിഭാഗം പ്രൊഫസറായി സേവനമനുഷ്ഠിക്കുന്ന ഡോ.സിബി, ഇന്ത്യന്‍ നഴ്‌സ് അസോസിയേഷന്‍ കമ്മിറ്റി അംഗം, ക്രിട്ടിക്കല്‍ കെയര്‍ നഴ്‌സിംഗ് സ്‌പെഷലിസ്റ്റ്, യൂണൈറ്റഡ് ഫാക്കല്‍റ്റി ഓഫ് ഫ്‌ളോറിഡ അംഗം, നാഷണല്‍ നഴ്‌സസ് ലീഗ് അംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഭര്‍ത്താവ് രാജീവ് മത്തായി ബ്രോവാര്‍ഡ് കോളേജില്‍ റെസ്പിറ്റോറി വിഭാഗം പ്രൊഫസറാണ്. മക്കള്‍: തിമോത്തി, ഇവാഞ്ചലിന്‍, റേച്ചല്‍ .