ചങ്ങനാശേരി: ചെറുകരകുന്ന് ഒളശയില്‍ പരേതനായ പ്രഫ. ഒ.ജെ. കുരുവിളയുടെ മകന്‍ ഡോ. ഒ.സി. ഷാനി (71, മരിയന്‍ സെന്‍റര്‍ ഹോസ്പിറ്റല്‍, ചങ്ങനാശേരി) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 10-ന് വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം ചങ്ങനാശേരി പാറേല്‍ സെന്‍റ്‌മേരീസ് പള്ളിയില്‍.

ഭാര്യ: ഡോ. തെരേസ ഷാനി മാറാട്ടുകളം കുടുംബാംഗം. മക്കള്‍: ഡോ. സതീഷ് (ഖത്തര്‍), ഡോ. സരിത (കുവൈറ്റ്). മരുമക്കള്‍: ഡോ. മഞ്ജു ഇലഞ്ഞിക്കല്‍ (പുഷ്പഗിരി ഹോസ്പിറ്റല്‍, തിരുവല്ല), ഡോ. റോബിന്‍ തോമസ് മാങ്കുളങ്ങര (തിരുവനന്തപുരം).

സഹോദരങ്ങള്‍: പരേതനായ ഡോ. പോള്‍ ജോയിസ്, പ്രഫ. ഒ.സി. ലീലാമ്മ വീട്ടുവേലിക്കുന്നേല്‍, ഫെല്‍സി മാത്യു വെള്ളാപാണിയില്‍, ജോര്‍ജ് കുരുവിള, പരേതയായ പുഷ്പമ്മ ജയിംസ് വീട്ടുവേലിക്കുന്നേല്‍, പ്രഫ. രാജമ്മ ബാബു ഊരിയകുന്നത്ത്, ബാബു കുരുവിള.