ഡാളസ്: ഡാളസ് മലയാളി അസോസിയേഷനു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സാം മത്തായി (പ്രസിഡന്റ്), ലിജി തോമസ് (സെക്രട്ടറി), തങ്കച്ചന്‍ ജോസഫ് (ജോയിന്റ് സെക്രട്ടറി), സുനു മാത്യു (ട്രഷറര്‍), പ്രമോദ് വൈക്കത്ത് (ജോയിന്റ് ട്രഷറര്‍), ഷെറി ജോണ്‍ (വൈസ് പ്രസിഡന്റ്),സേവി ഫിലിപ്പ് (സ്‌പോര്‍ട്‌സ്), സുനില്‍ തലവടി (കോ ഓര്‍ഡിനേറ്റര്‍), മേഴ്‌സി സാമുവല്‍ (വിമന്‍സ് ഫോറം), രവികുമാര്‍ എടത്വ (മീഡിയ കോ ഓര്‍ഡിനേറ്റര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
അസോസിയേഷന്‍ നാളിതുവരെ തുടര്‍ന്നു വരുന്ന സര്‍വ്വതോന്മുഖമായ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളോടൊപ്പം നോര്‍ത്ത് ടെക്‌സസ് മലയാളികള്‍ അഭിമുഖീകരിക്കുന്ന പുതിയ സാമൂഹ്യ – രാഷ്ട്രീയ വിഷയങ്ങളും പ്രവര്‍ത്തന അജണ്ടയില്‍ ഉള്‍പ്പെടുത്തുമെന്ന് പുതിയ പ്രസിഡന്റ് സാം മത്തായി പറഞ്ഞു.