ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസ്, ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍ എന്നിവയുട സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ ടാക്‌സ് സെമിനാര്‍ വിജ്ഞാന പ്രദമായി
കേരള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഐ സി ഇ സി പ്രസിഡന്റ് മാത്യു കോശി അദ്ധ്യക്ഷത വഹിച്ചു. അമേരിക്കയില്‍ പുതിയതായി പ്രാബല്യത്തില്‍ വന്ന ടാക്‌സ് റൂളിന്റെ വിശദാംശങ്ങള്‍ ഹരിപിള്ള സി.പി.എ സെമിനാറില്‍ വിശദീകരിച്ചു. 2018 ല്‍ പ്രാബല്യത്തില്‍ വന്ന പുതിയ ടാക്‌സ് റൂള്‍ പൊതുവെ നികുതിദായകര്‍ക്ക് ഗുണം ചെയ്യുമെന്ന് ഹരിപിള്ള പറഞ്ഞു. ഒബാമ കെയറില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കാത്തവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഫൈന്‍ ഒഴിവാക്കിയിട്ടുണ്ട്. വിദേശ വരുമാനം എങ്ങിനെ റിപ്പോര്‍ട്ട് ചെയ്യണമെന്നും, ഗിഫ്റ്റ് ആന്‍ഡ് ഇന്‍ഹെറിറ്റന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ പങ്കെടുത്തവര്‍ക്കുണ്ടായിരുന്ന സംശയങ്ങള്‍ക്ക് പിള്ള അനുചിതമായി മറുപടി നല്‍കി.
ചര്‍ച്ചയില്‍ ജെ.പി.ജോണ്‍, രാജന്‍ ചിറ്റാര്‍, സുരേഷ് അച്യുതന്‍, ഗ്ലാന്‍ണ്ട ജോര്‍ജ്, പ്രദീപ് നാഗനൂലില്‍, ഡാനിയേല്‍ കുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരള അസോസിയേഷന്‍ പ്രസിഡന്റ് റോയ് കൊടുവത്തു നന്ദി പറഞ്ഞു.