ഗാര്‍ലന്റ് (ഡാളസ്): ഗാര്‍ലിന്റിലുള്ള കണ്‍വീനിയന്‍സ് സ്റ്റോറില്‍ കവര്‍ച്ചയ്ക്ക് എത്തിയവരുടെ വെടിയേറ്റ് ഇന്ത്യന്‍ വംശജനായ സ്‌റ്റോര്‍ ക്ലാര്‍ക്ക് മനീഷ് പാണെ്ഡ മരിച്ചു. ജനുവരി 20 ശനിയാഴ്ച അര്‍ദ്ധരാത്രിയിലായിരുന്നു സംഭവം. ബ്രോഡ്‌വെ അവന്യൂ ഓട്ട്‌സ് റോഡിലുള്ള എക്‌സോണ്‍ സ്‌റ്റേഷനിലേക്ക് രണ്ടു പേര്‍ അതിക്രമിച്ചു കടന്ന് സ്‌റ്റോര്‍ ക്ലാര്‍ക്കിനു നേരെ നിറയൊഴിക്കുകയായിരുന്നു.
വെടിവച്ചതിനു ശേഷം പ്രതികള്‍ രക്ഷപ്പെട്ടു. പ്രതികളെ കണ്ടെത്തുന്നതിന് പൊലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചുണ്ട്. പ്രതികളുടെ ചിത്രം പൊലീസ് പ്രസിദ്ധീകരിച്ചു. ഏഴു വര്‍ഷമായി ഇവിടെ സ്റ്റോര്‍ ക്ലാര്‍ക്കായി പ്രവര്‍ത്തിക്കുന്ന മനീഷ് പാണ്ഡെ മസ്‌കീറ്റിലാണ് താമസിക്കുന്നത്. ഭാര്യ അഞ്ചര മാസം ഗര്‍ഭിണിയാണ്.
സംഭവത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ഗാര്‍ലന്റ് പൊലീസുമായി 972 485 4804 നമ്പറില്‍ ബന്ധപ്പെടേണ്ടതാണ് പൊലീസ് അഭ്യര്‍ത്ഥിച്ചു.