ഡാളസ്: ഇന്ത്യയുടെ 69-ാം മത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ വിവിധ പരിപാടികളോടെ ഡാളസ്സില്‍ ആഘോഷിച്ചു. മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആഘോഷങ്ങളില്‍ ഡാളസ് ഫോര്‍ട്ട് മെട്രോ പ്ലെക്‌സില്‍ നിന്നും കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ പങ്കെടുത്തു.
ആഘോഷങ്ങളുടെ ഭാഗമായി ചേര്‍ന്ന സമ്മേളനത്തില്‍ എം.ജി.എം.എന്‍.ടി ചെയര്‍മാന്‍ ഡോ. പ്രസാദ് തോട്ടുക്കൂറ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റാവു കല്‍വാല സ്വാഗതം ആശംസിച്ചു. ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരായ കമാല്‍, ശബ്‌നം തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യന്‍ പതാകയുമേന്തി നടത്തിയ പ്രകടനം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.