കൊളോണ്‍: ജര്‍മനിയിലെ ആദ്യകാല കുടിയേറ്റക്കാരനായ ജേക്കബ് ദാനിയേല്‍ ഉഴുവത്ത് (ബാബുച്ചായന്‍ – 74) കൊളോണില്‍ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : മാര്‍ഗരറ്റ്. മക്കള്‍: ബിജു, ഡോ.ബിനു.

പത്തനംതിട്ട ഓമല്ലൂര്‍ സ്വദേശിയായ പരേതന്‍, കൊളോണിലെ സാമൂഹ്യ സാംസ്കാരിക സാമുദായിക കലാരംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. കൊളോണ്‍ കേരള സമാജം, ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് (കൊളോണ്‍ ബോണ്‍ ഇടവക) എന്നിവയില്‍ വിവിധ ഭാരവാഹിത്വം വഹിച്ചിട്ടുള്ളതിനു പുറമെ രശ്മി ദൈ്വമാസികയുടെ പത്രാധിപ സമിതിയംഗവുമാണ്. കൈരളി തീയേറ്റേഴ്‌സ്, കൊളോണ്‍ ദര്‍ശന തീയേറ്റേഴ്‌സ് എന്നിവയിലൂടെ നാടക രംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പരേതന്‍റെ നിര്യാണത്തില്‍ കൊളോണിലെ കലാസാംസ്കാരിക സംഘടനകളും ഒട്ടനവധി വ്യക്തികളും അനുശോചിച്ചു.