ന്യു യോര്‍ക്ക്: ന്യു യോര്‍ക്ക് സ്‌റ്റേറ്റ് ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സൂപ്പര്‍വൈസര്‍ ആയിരുന്ന ചാക്കോ ചാണ്ടി (60) ന്യു യോര്‍ക്കില്‍ നിര്യാതനായി. വില്ലിസ്റ്റണ്‍ പാര്‍ക്കിലായിരുന്നു താമസം. ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്ന ചാക്കോ ചാണ്ടി ആലപ്പുഴ നെറോത്ത് കുടുംബാംഗമാണ്. ഭാര്യ പുഷ്പ ചാക്കോ ന്യു യോര്‍ക്ക് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് ഫണ്ട് സൂപ്പര്‍വൈസറും കടവൂര്‍ ഇല്ലിപ്പറമ്പില്‍ കുടുംബാംഗവുമാണ്. മക്കള്‍: ക്രിസ്റ്റിന, ക്രിസ്റ്റഫര്‍ (വിദ്യാര്‍ഥികള്‍)

പൊതുദര്‍ശനം: ഒക്ടോ. 6 വെള്ളി 5 മുതല്‍ 9 വരെ പാര്‍ക്ക് ഫ്യുണറല്‍ ഹോം, 2175 ജെറിക്കോ ടേണ്‍പൈക്ക്, ന്യു ഹൈഡ് പാര്‍ക്ക്‌ന്യു യോര്‍ക്ക്11040

സംസ്കാര ശുശ്രൂഷ: ഒക്ടോ. 7 ശനി, 11 മണി: സെന്റ് എയ്ഡന്‍സ്ചര്‍ച്ച്, 505 വില്ലിസ് അവന്യു, വില്ലിസ്റ്റന്‍ പാര്‍ക്ക്, ന്യു യോര്‍ക്ക്11596
തുടര്‍ന്ന് സംസ്കാരം ഹോളി റുഡ് സെമിത്തേരി, 111 ഓള്‍ഡ് കണ്ട്രി റോഡ്, വെസ്റ്റ്ബറി, ന്യു യോര്‍ക്ക്11590