ഫോര്‍ട്ട് ലോഡര്‍ഡേയില്‍ (ഫ്‌ളോറിഡ): മാവേലിക്കര പുത്തന്‍മഠത്തില്‍ തെക്കായില്‍ പി.സി. ജോര്‍ജിന്‍റെ ഭാര്യ ഗ്രേസിക്കുട്ടി ജോര്‍ജ് (77) ഫ്‌ളോറിഡയില്‍ നിര്യാതയായി. സംസ്കാരം ജനുവരി 27ന് (ശനി) ഒന്നിന് താമറാക് ബെയ്‌ലി മെമ്മോറിയല്‍ സെമിത്തേരിയില്‍. രാവിലെ 10 മുതല്‍ കോറല്‍ സ്പ്രിംഗ്‌സ് സെന്‍റ് ജോണ്‍സ് സിഎസ്‌ഐ കോണ്‍ഗ്രിഗേഷനില്‍ (1400 Riverside Dr. Coral Springs FL 33071) പൊതുദര്‍ശനം ഉണ്ടായിരിക്കും.

മക്കള്‍: ലോവി ജോര്‍ജ്, ലീന സാം, ലിജു ജോര്‍ജ്. മരുമക്കള്‍: ജെയിന്‍ ജോര്‍ജ്, സാം ചാക്കോ, റാണി ജോര്‍ജ്. കൊച്ചുമക്കള്‍: ഷോണ്‍, കെവിന്‍, ലിയാ, ജേഡന്‍, ഹാന, ക്രിസ്റ്റഫര്‍, ഗ്രസിലിന്‍. വിവരങ്ങള്‍ക്ക്: 954 345 5701