ന്യൂജേഴ്‌സി: മലങ്കര ആര്‍ച്ച് ഡയോസിസ് ഓഫ് ദ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ്, ഗീവര്‍ഗീസ് അലക്‌സ് (വിവേക്) ശെമ്മാശ്ശനെ വൈദിക പദവിയിലേക്ക് ഉയര്‍ത്തുന്നു.ന്യൂജേഴ്‌സി ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് സിറിയക്ക് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ജനുവരി 20 ശനിയാഴ്ച രാവിലെ 8.30 ന് പ്രഭാത നമസ്‌കാരവും 10 മണിക്ക് വിശുദ്ധകുര്‍ബ്ബാനയും അതേത്തുടര്‍ന്ന് തിരുമേനിയുടെ പ്രധാന കാര്‍മ്മകത്വത്തില്‍ പട്ടംകൊട ശുശ്രൂഷയും നടത്തപ്പെടും.
കോട്ടയം പൈനുങ്കല്‍ പുളിമൂട്ടില്‍ അലക്‌സ് വര്‍ക്കി – സൂസന്‍ അലക്‌സ് ദമ്പതികളുടെ മകനാണ്. കോട്ടയം പാമ്പാടി കെ.ജി. കോളജില്‍ നിന്ന് ബിരുദം നേടി. അമേരിക്കയില്‍ ന്യൂജേഴ്‌സി വില്യം പാറ്റേഴ്‌സന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും എം.ബി. എ. യും സമ്പാദിച്ചു. ന്യൂയോര്‍ക്ക് യോങ്കേഴ്‌സ് സെന്റ് ജോസഫ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നുംഎം.ടിച്ച് ഉം നേടി. ന്യൂജേഴ്‌സിയിലെ ഹോബോക്കനിലുള്ള സ്റ്റീവന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സേവനമനുഷ്ഠിക്കുന്നു. റ്റെന്‍സ തോമസാണ് സഹധര്‍മ്മിണി. സഹോദരന്‍ വിനീത് അലക്‌സ്.
ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ് 2012 ലാണ് പൗരോഹിത്യത്തിന്റെ ആദ്യ പദവിയിലേക്ക് ഉയര്‍ത്തുകയും , നവംബര്‍ 13 ന് പൂര്‍ണ്ണ ശെമ്മാശനായി പട്ടം കൊടുക്കുകയും ചെയ്തു. ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് സിറിയക്ക് ഓര്‍ത്തഡോക്‌സ് പള്ളിയുടെ സ്ഥാപക അംഗങ്ങളിലൊരാളായ ശെമ്മാശന്‍, ആ ഇടവകയില്‍ സെക്രട്ടറി, ട്രഷറര്‍, കമ്മിറ്റിയംഗം തുടങ്ങി വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചു. മലങ്കര ആര്‍ച്ച് ഡയോസിസ് ഓഫ് ദ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ സണ്ടേസ്‌കൂള്‍ റീജിയണല്‍ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ശെമ്മാശന്‍ സണ്ടേസ്‌കൂളിന്റെ ടെന്‍ത് ഗ്രേഡ് എക്‌സാമിനേഷന്‍ കോ ഓര്‍ഡിനേറ്റര്‍, കരിക്കുലം കോ ഓര്‍ഡിനേറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. സുവിശേഷ പ്രാസംഗികനും സംഘാടകനുമാണ്.