ഷിക്കാഗോ: ക്‌നാനായ റീജിയന്റെ ഓണ്‍ലൈന്‍ മാസികയായ നുഹറാ പ്രകാശനം ചെയ്തു. ജനുവരി 20 ശനിയാഴ്ച മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരിസ് ക്‌നാനായ ദൈവാലയത്തില്‍ ദിവ്യബലിക്ക് ശേഷം അനേകം യുവജനങ്ങളുടെ സാന്നിധ്യത്തില്‍ ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ മോണ്‍. തോമസ് മുളവനാല്‍ മാസികയുടെ പ്രഥമ ലക്കം ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്. നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ ജനതയുടെ ആത്മീയ ഉന്നമനത്തിനും സാമുദായിക പരിചയത്തിനും ഈ മാസിക സഹായകമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ടിറ്റോ കണ്ടാരപ്പള്ളില്‍, സിബി കൈതക്കതൊട്ടില്‍,ടോണി കിഴക്കേക്കുറ്റ്, സ്റ്റീഫന്‍ ചൊള്ളമ്പേല്‍, ക്രിസ് കട്ടപ്പുറം എന്നിവര്‍ ചടങ്ങിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി. സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.