ലോസ് ആഞ്ചലസ്(യുഎസ്): തെക്കന്‍ കലിഫോര്‍ണിയയില്‍ വിനോദയാത്രയ്ക്കും പരിശീലനത്തിനും ഉപയോഗിക്കുന്ന ഹെലികോപ്ടര്‍ വീടിനു മേലെ തകര്‍ന്നു വീണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന മൂന്നു പേര് മരിച്ചു.
അതേ സമയം ഹെലികോപ്ടറിനുള്ളില്‍ നാലുപേര്‍ ഉണ്ടായിരുന്നതായും അഭ്യൂഹമുണ്ട്.
നാലുയാത്രക്കാര്ക്കു സഞ്ചരിക്കാവുന്ന ഹെലികോപ്ടര്‍ ആകാശത്തുവെച്ചുതന്നെ തീപിടിച്ച് അഗ്നിനാളങ്ങളുംപുകയുമായി വീടിനുമേല്‍ പതിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
വീടിന്റെ മേല്‍ക്കൂരയില്‍ പതിച്ച ഹെലികോപ്ടര്‍ അവിടെ നിന്ന് തെന്നി താഴേക്ക് വീഴുന്നതിനിടയില്‍ മറ്റൊരു വീടിനും നാശം സംഭവിച്ചു.