രണ്‍വീര്‍ സിംഗുമായുള്ള പ്രണയം പരസ്യമായ കാര്യമാണെങ്കിലും വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് നടി ദീപിക പദുക്കോണ്‍. എന്നാല്‍ വിവാഹം നടക്കുന്ന വേളയില്‍ കത്രീന കൈഫിനെ ക്ഷണിക്കില്ലെന്നും നടി വെളിപെടുത്തി. നേഹ ദൂപിയ അവതാരകയായി എത്തുന്ന പരിപാടിയിലായിരുന്നു ദീപികയുടെ പ്രതികരണം. തന്റെ വിവാഹത്തിന് കത്രീന കെയ്ഫിനെ ദീപിക ക്ഷണിക്കുമോയെന്നായിരുന്നു ഷോയുടെ അവതാരക ചോദിച്ചത്. എന്നാല്‍ ഈ ചോദ്യത്തിന് നോ എന്നായിരുന്നു ദീപികയുടെ മറുപടി. മുന്‍കാമുകന്‍ രണ്‍ബീര്‍ കപൂറുമായി കത്രീന കെയ്ഫ് അടുത്തതാണ് ദീപികയെ ചൊടിപ്പിച്ചിരിക്കുന്നത് എന്നാണ് അണിയറ സംസാരം. രണ്‍ബീറുമായുളള വേര്‍പിരിയലിനു ശേഷമാണ് ദീപിക രണ്‍വീര്‍ സിങ്ങുമായി അടുക്കുന്നത്.