ഹൂസ്റ്റണ്‍: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ടെക്‌സാസ് (INOC) ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 69 മത് ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 28 നു ഞായറാഴ്ച വൈകുന്നേരം 3 മുതല്‍ സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ വച്ചു നടത്തപ്പെട്ടു. സെക്രട്ടറി ബേബി മണക്കുന്നേല്‍ സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് ജോസഫ് ഏ ബ്രഹാം അദ്ധ്യഷത വഹിച്ചു. ലോക രാജ്യങ്ങള്‍ക്കിടയില്‍ ശക്തമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ പ്രഗത്ഭരായ ഭരണഘടന ശില്പികളെ സ്മരിക്കുന്നുവെന്നും മഹത്തായ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ദേശസ്‌നേഹികള്‍ക്ക് മുമ്പില്‍ പ്രണാമം അര്പിക്കുന്നുവെന്നും ജോസഫ് ഏബ്രഹാം പറഞ്ഞു. അടുത്തിടെ പാക്കിസ്ഥാന്‍ ഭീകര്‍ക്കു മുമ്പില്‍ പോരാടി മരിച്ച മലയാളി സൈനികന്‍ സാം എബ്രഹാമിന് ആദരാഞ്ജലി അര്‍പ്പിച്ചു. കചഛഇ നാഷണല്‍ ജോയിന്റ് ട്രഷറര്‍ വാവച്ചന്‍ മത്തായി, നാഷണല്‍ കമ്മിറ്റി അംഗം ഡോ.ഈപ്പന്‍ ഡാനിയേല്‍, പൊന്നു പിള്ള,എബ്രഹാം തോമസ് തുടങ്ങിയവര്‍ റിപ്പബ്ലിക്ക് ദിനാശംസകള്‍ നല്‍കി.

തുടര്‍ന്ന് ചാപ്റ്ററിന്റെ ഹൂസ്റ്റണിലെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനു തീരുമാനിച്ചു. ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവും കോണ്‍ഗ്രസ് നേതാക്കളുമായ ജെയിംസ് കൂടല്‍, തോമസ് ഒലിയാംകുന്നേല്‍, തോമസ് സ്റ്റീഫന്‍, മാമ്മന്‍ ജോര്‍ജ്, സജി ഇലഞ്ഞിക്കല്‍, ഡാനിയേല്‍ ചാക്കോ, ബിബി പാറയില്‍, ജോര്‍ജ് കൊച്ചുമ്മന്‍ എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യിലേക്ക് നോമിനേറ്റ് ചെയ്തതായി പ്രസിഡണ്ട് അറിയിച്ചു. അംഗത്വ ക്യാമ്പയിന്‍ സജീവമാകുന്നതിനും തീരുമാനിച്ചു. ജോയിന്റ് സെക്രട്ടറി ജീമോന്‍ റാന്നി നന്ദി അറിയിച്ചു.