ഹൂസ്റ്റണ്‍: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.എന്‍.ഒ.സി) ടെക്‌സാസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷം സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ നടത്തി. സെക്രട്ടറി ബേബി മണക്കുന്നേല്‍ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ജോസഫ് എബ്രഹാം അദ്ധ്യഷത വഹിച്ചു.
അടുത്തയിടെ പാക്കിസ്ഥാന്‍ ഭീകര്‍ക്കു മുമ്പില്‍ പോരാടി വീരമൃത്യു വരിച്ച മലയാളി സൈനികന്‍ സാം എബ്രഹാമിന് യോഗം ആദരാഞ്ജലി അര്‍പ്പിച്ചു. ഐ.എന്‍.ഒ.സി നാഷണല്‍ ജോയിന്റ് ട്രഷറര്‍ വാവച്ചന്‍ മത്തായി, നാഷണല്‍ കമ്മിറ്റി അംഗം ഡോ.ഈപ്പന്‍ ഡാനിയേല്‍, പൊന്നു പിള്ള,എബ്രഹാം തോമസ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. ചാപ്റ്ററിന്റെ ഹൂസ്റ്റണിലെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനു യോഗം തീരുമാനിച്ചു. ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യം വഹിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുമായ ജെയിംസ് കൂടല്‍, തോമസ് ഒലിയാംകുന്നേല്‍, തോമസ് സ്റ്റീഫന്‍, മാമ്മന്‍ ജോര്‍ജ്, സജി ഇലഞ്ഞിക്കല്‍, ഡാനിയേല്‍ ചാക്കോ, ബിബി പാറയില്‍, ജോര്‍ജ് കൊച്ചുമ്മന്‍ എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യിലേക്ക് നോമിനേറ്റ് ചെയ്തതായി പ്രസിഡന്റ് അറിയിച്ചു.
അംഗത്വ കാമ്പയിന്‍ സജീവമാക്കുന്നതിനും തീരുമാനിച്ചു. ജോയിന്റ് സെക്രട്ടറി ജീമോന്‍ റാന്നി നന്ദി പറഞ്ഞു.