ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ഹോളിഡേ ആഘോഷങ്ങള്‍ പുതുമയാര്‍ന്ന പരിപാടികളോട കൂടി നടത്തുന്നതിന് ഒരുക്കങ്ങള്‍ ആരംഭിച്ചു. ജനുവരി 13 ശനിയാഴ്ച വൈകിട്ട് സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് പരിപാടി. വൈകുന്നേരം 5.30 ന് ആരംഭിക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ എല്ലാ മെമ്പര്‍മാരും പങ്കെടുത്ത് അസോസിയേഷന്റെ മുന്‍പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് പ്രസിഡന്റ് ബീനാ വള്ളിക്കളം അഭ്യര്‍ത്ഥിച്ചു. ഇതിനു ശേഷം 6.30 ന് ആഘോഷ പരിപാടികള്‍ തുടങ്ങുന്നതായിരിക്കും.
വ്യത്യസ്തമായ പരിപാടികള്‍ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ ആകര്‍ഷകമായിരിക്കുമെന്ന് ഭാരവാഹികള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബീനാ വള്ളിക്കളം, റാണി കാപ്പന്‍, റെജീനാ സേവ്യര്‍ എന്നിവരുമായി ബന്ധപ്പെടുക.