ഫ്‌ളോറിഡ: കേരള ഇലക്ട്രിസിറ്റി ബോര്‍ഡ് സീനിയര്‍ സുപ്രണ്ടന്റ് ആയി വിരമിച്ച ആയൂര്‍ പെരിങ്ങള്ളൂര്‍ വൈ. ഏബ്രഹാം കാഞ്ഞിരംവിള ഫ്‌ളോറിഡയില്‍ മകന്‍ ബോബി ഏബ്രഹാമിന്റെ ഭവനത്തില്‍ നിര്യാതനായി. സംസാകാര ശുശ്രൂഷകള്‍ ആയൂര്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ പിന്നീട് നടക്കും. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിമുതല്‍ എട്ടു മണിവരെ റ്റാമ്പാ സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തില്‍ പ്രത്യേക പ്രാര്‍ഥനശുശ്രൂഷയും പൊതു ദര്‍ശനവും നടക്കും.

കുണ്ടറ അഞ്ചാലുംമൂട് സെന്‍റ് ജോര്‍ജ്ജ് ഭവനില്‍ (അഞ്ചുപ്ലാം വീട്ടില്‍) സൂസന്‍ ഏബ്രഹാം(റാഹേല്‍ കുട്ടി, കെ എ പി) ആണ് സഹധര്‍മ്മിണി.

മക്കള്‍: ബോബി ഏബ്രഹാം, (റ്റി.സി.എസ് സോഫ്ട്‌വെയര്‍ എന്‍ജിനീയര്‍, അമേരിക്ക) ബീന സാം (സോഫ്ട്‌വെയര്‍ എന്‍ജിനീയര്‍, (ദുബായ്).

മരുമക്കള്‍: ആനി ഐസക് (അമേരിക്ക) സാം ജോര്‍ജ്ജ്, (ദുബായ്)
മികച്ച സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആയൂര്‍ വൈ.എം.സി.എ പ്രസിഡണ്ട്, സെക്രട്ടറി, ആയൂര്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവക ട്രസ്റ്റീ, ഇടമുളക്കല്‍ റബര്‍ പ്രൊഡക്ഷന്‍ സൊസൈറ്റി പ്രസിഡണ്ട് എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.