നായകനായുള്ള ആദ്യ ചിത്രം തീയറ്ററുകളില്‍ നല്ല പ്രതികരണം നേടി മുന്നേറുമ്പോള്‍ നടന്‍ പ്രണവ് മോഹന്‍ലാല്‍ ഹിമാലയ യാത്രയില്‍. അഭിനന്ദനം അറിയിക്കാനായി നിരവധി പേര്‍ വിളിച്ചുവെങ്കിലും പ്രണവിനെ കിട്ടിയിരുന്നില്ല. എനിക്കിവിടെ റേഞ്ചില്ല, പറഞ്ഞത് കുറച്ച് കേട്ടു, നന്ദിവിളിച്ചവരോട് പ്രണവ് പറഞ്ഞത് ഇങ്ങനെ. സിനിമ വിജയിച്ചതറിഞ്ഞ് മുംബൈയിലുള്ള മോഹന്‍ലാലിനേയും കൊച്ചിയിലുള്ള അമ്മ സുചിത്രയേയും പ്രണവ് ബന്ധപ്പെട്ടിരുന്നു. മറ്റാരെയും പ്രണവ് വിളിച്ചിട്ടില്ല. അമ്മ സുചിത്ര മോഹന്‍ലാല്‍ ആദ്യ ഷോ കാണാന്‍ കൊച്ചിയില്‍ എത്തിയിരുന്നു. ഇത് നാലാം തവണയാണ് പ്രണവ് മോഹന്‍ലാല്‍ ഹിമാലയന്‍ യാത്ര നടത്തുന്നത്. കാല്‍നടയായാണ് പ്രണവിന്റെ യാത്ര. അപൂര്‍വമായോ വാഹനത്തില്‍ സഞ്ചരിക്കാറുള്ളൂ.